Tuesday, May 13, 2025 11:16 am

നവംബറില്‍ നടക്കുന്ന ഹിന്ദു മഹാസംഗമം വിജയിപ്പിക്കാനുള്ള അഹ്വാനവുമായി കെ.എച്ച്.എന്‍.എ. പൊതുസഭ

For full experience, Download our mobile application:
Get it on Google Play

ഹൂസ്റ്റണ്‍ : സനാതന ധര്‍മ്മ പ്രചാരണ സംഘടനകളുടെ വടക്കെ അമേരിക്കയിലെ ദേശീയ കൂട്ടായ്മയായ കെ.എച്ച്.എന്‍.എ.2023 നവംബര്‍ 23 മുതല്‍ 25 വരെ ഹൂസ്റ്റണ്‍ സത്യാനന്ദ സരസ്വതി നഗറില്‍ സംഘടിപ്പിക്കുന്ന വിശ്വ ഹൈന്ദവ സംഗമം വിജയിപ്പിക്കാനുള്ള വിവിധ കര്‍മ്മപദ്ധതികളുമായി അംഗസംഘടനകളുടെയും പ്രതിനിധികളുടെയും ഇടക്കാല പൊതുയോഗം പ്രസിഡന്റ് ജി.കെ.പിള്ളയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ശനിയാഴ്ച്ച ഹൂസ്റ്റണില്‍ നടന്നു.

സെക്രട്ടറി സുരേഷ് നായര്‍ സ്വാഗത പ്രസംഗത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷത്തെ സംഘടനാ പ്രവര്‍ത്തനങ്ങളും കേരളത്തില്‍ നടപ്പിലാക്കിയ നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളുന്ന പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ആര്‍ഷ ദര്‍ശന പുരസ്‌കാര സമര്‍പ്പണമുള്‍പ്പെടെ കേരളത്തില്‍ നടത്തിയ മാതൃകാ പ്രവര്‍ത്തനങ്ങളെയും ട്രസ്‌റ്റി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സ്കോളര്‍ഷിപ് വിതരണത്തെയും യോഗം ശ്ലാഘിച്ചു.

തുടര്‍ന്ന് 2022-23 കാലയളവിലേക്ക് നേരത്തെ അംഗീകരിച്ച ഒരു മില്യണ്‍ ഡോളര്‍ വരവും അത്രയും തുകയുടെ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റും നാളിതുവരെയുള്ള വരവ് ചെലവ് കണക്കുകളും ട്രഷറര്‍ ബാഹുലേയന്‍ രാഘവന്‍ അവതരിപ്പിച്ചു. മഹാമാരിയുടെ ഭീതികള്‍ക്കിടയിലും 2021 ഡിസംബറില്‍ അരിസോണയില്‍ നടന്ന പതിനൊന്നാമത് ദൈവാര്‍ഷിക കണ്‍വന്‍ഷന്റെ വരവുചെലവ് കണക്കുകള്‍ ഓഡിറ്റ് റിപ്പോര്‍ട്ട് സഹിതം അന്നത്തെ ട്രഷറര്‍ ഗോപാലന്‍ നായര്‍ അംഗങ്ങളുടെ അംഗീകാരത്തിനായി വായിച്ചു.

നിരവധി പ്രതിസന്ധികളെ അതിജീവിച്ചു കണ്‍വന്‍ഷന്‍ വന്‍വിജയമാക്കിയ പ്രസിഡന്റ് സതീഷ് അമ്പാടിക്കും സഹപ്രവര്‍ത്തകര്‍ക്കും യോഗം നന്ദി രേഖപ്പെടുത്തുകയും അനുമോദനം രേഖപ്പെടുത്തുകയും ചെയ്തു. വരവുചെലവ് കണക്കുകളെയും കാര്യപരിപാടികളെയും സംബന്ധിച്ച വിശദമായ ചര്‍ച്ചകള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷം കണക്കുകള്‍ ഏകകണ്ഠമായി യോഗം അംഗീകരിച്ചു.

കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന ആര്‍ഷദര്‍ശനത്തിന്റെ വ്യത്യസ്ത ചിന്താധാരയിലുള്ള മഹാമനീഷിമാര്‍ക്കും കലാകാരന്മാര്‍ക്കും സാംസ്കാരിക പ്രതിഭകള്‍ക്കും അമേരിക്കയിലെ ആയിരത്തില്‍പരം കുടുംബങ്ങള്‍ക്കും ഊഷ്മളമായ ആഥിത്യം അരുളുന്നതിനായി നടത്തിവരുന്ന വിപുലമായ പ്രവര്‍ത്തനങ്ങളെയും പതിനഞ്ചില്‍ പരം ഉപസമിതികളുടെ തയ്യാറെടുപ്പുകളെയും കുറിച്ച്‌ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ രഞ്ജിത്ത് പിള്ള സവിസ്തരം വിശദീകരിച്ചു.

മത്സരാധിഷ്ഠിത തൊഴില്‍ രംഗത്ത് വിജയം ഉറപ്പിക്കാന്‍ ഉതകുന്ന പരിശീലങ്ങളും സമാന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ പരസ്പരം കൂട്ടിയിണക്കുന്ന ശൃംഖലകളുടെ രൂപീകരണവും അടുത്ത കണ്‍വെന്‍ഷന്റെ ഒരു മുഖ്യ അജണ്ട ആയിരിക്കുമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ പ്രസിഡന്റ് ജി.കെ.പിള്ള നേരത്തെ സൂചിപ്പിച്ചിരുന്നു. വിശ്വമാനവികതക്കും സര്‍വമത സാഹോദര്യത്തിനും സംഘടന മുന്‍‌തൂക്കം നല്‍കുന്നുവെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.

ഹൂസ്റ്റണില്‍ നടക്കാന്‍ പോകുന്ന ഗ്ലോബല്‍ ഹിന്ദു സംഗമം വിജയിപ്പിക്കാനും സംഘടനാ പ്രവര്‍ത്തനം വ്യാപിപ്പിക്കുവാനും വേണ്ടി നടന്ന ചര്‍ച്ചയില്‍ ട്രസ്‌റ്റി ചെയര്‍മാന്‍ രാമദാസ് പിള്ള, വൈസ് ചെയര്‍മാന്‍ സോമരാജന്‍ നായര്‍, മുന്‍ പ്രസിഡന്റുമാരായ ടി. എന്‍. നായര്‍, സതീഷ് അമ്പാടി ജോയിന്റ് ട്രഷറര്‍ വിനോദ് വാസുദേവന്‍, ഡോ: രഞ്ജിനി പിള്ള, സുധ കര്‍ത്താ, ഗോപിനാഥ കുറുപ്പ്, കെ പ്രൊ: ജയകൃഷ്ണന്‍, ഡോ: ബിജു പിള്ള, ബാബു അമ്ബാട്ട്,അനില്‍ ആറമ്മുള തുടങ്ങിയവര്‍ സംസാരിച്ചു.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

——————————————————————————————————

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും

0
ന്യൂഡൽഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും. സഹപ്രവർത്തകരും...

ഖ​ത്ത​റി​ലെ ഓ​ൾ​ഡ് അ​ൽ വ​ക്റ സൂ​ഖി​ന് തീ​ര​ത്ത്​ ക​ട​ൽ പ​ശു​വി​ന്റെ ജ​ഡം ക​ണ്ടെ​ത്തി

0
ദോ​ഹ: ഖ​ത്ത​റി​ലെ ഓ​ൾ​ഡ് അ​ൽ വ​ക്റ സൂ​ഖി​ന് അ​രി​കി​ലെ തീ​ര​ത്താ​യി ക​ട​ൽ...

മലപ്പുറം വാഴക്കാട് ബസ്സിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം

0
മലപ്പുറം : മലപ്പുറം വാഴക്കാട് ബസ്സിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം. വാഴക്കാട് സ്വദേശി...

സമസ്തയുടെ പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയപാർട്ടികളുടേയും രാഷ്ട്രീയക്കാരുടേയും സഹായം ആവശ്യമാണെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ

0
മലപ്പുറം : സമസ്തയുടെ പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയപാർട്ടികളുടേയും രാഷ്ട്രീയക്കാരുടേയും സഹായം ആവശ്യമാണെന്ന് സമസ്ത...