കോന്നി : ഹിന്ദു എന്നത് ഒരു മതമല്ലെന്നും ഒരു സംസ്കൃതി ആണെന്നും അതിനെ ഉൾക്കൊള്ളുന്ന എല്ലാവരും ഹിന്ദുക്കളാണെന്നും അതിനാൽ ഞാൻ അഭിമാനപൂർവ്വം ഹിന്ദുവാണെന്നും ചലച്ചിത്ര സംവിധായകൻ അലി അക്ബർ പറഞ്ഞു. കോന്നി ഹിന്ദുമത കൺവൻഷനിൽ രണ്ടാം ദിവസത്തെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൈന്ദവ ഗ്രന്ഥങ്ങൾ പഠിച്ചാൽ ജനങ്ങൾ ഉന്നത നിലവാരത്തിൽ എത്തുമെന്നും പക്ഷേ അതുണ്ടാകാൻ പാടില്ലെന്ന് ചില കേന്ദ്രങ്ങൾ നിർബന്ധം പിടിക്കുന്നുണ്ടെന്നും ഹൈന്ദവ ക്ഷേത്രങ്ങളിലെ മതപാഠശാലകൾ പോലും നടത്താൻ അവർ സമ്മതിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനെയെല്ലാം തരണം ചെയ്ത് ഹൈന്ദവ ഗ്രന്ഥങ്ങള്‍ പഠിച്ച് കുട്ടികൾ വളർന്നു വരണമെന്നും നമ്മുടെ നാട് മതേതരമായി നിലനിൽക്കണമെന്നും അലി അക്ബർ പറഞ്ഞു.
കന്യാകുമാരി സന്നിധാനം മഠാധിപതി ശ്രീമദ് ശ്രീധരൻ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി. ഹൈന്ദവ സേവാസമിതി രക്ഷാധികാരി എസ് പി നായർ അദ്ധ്യക്ഷത വഹിച്ചു. വി.കെ.കരുണാകരകുറുപ്പ് , ജി.രഘുനാഥ് , എ ആർ രാഘവൻ എന്നിവർ പ്രസംഗിച്ചു.
നാളെ 5 മണിക്ക് പ്രഭാഷണം : പ്രൊഫ.വി.ടി.രമ (റിട്ട. വൈസ് പ്രിൻസിപ്പൽ, ഗവ.കോളേജ് പട്ടാമ്പി)
7 മണിക്ക് പ്രഭാഷണം : കെ.പി.ശശികല ടീച്ചർ (ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ)