Thursday, May 9, 2024 7:42 pm

സൗദിയിലേക്ക് കേരള സര്‍ക്കാര്‍ വഴി ഹൗസ് ഡ്രൈവര്‍മാരെ നിയമിക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സൗദി അറേബ്യയിലേക്ക് ഹൗസ് ഡ്രൈവര്‍മാരെ നിയമിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെകിന് കീഴിലാണ് റിക്രൂട്ട്‌മെന്റ്. വിസയും താമസവും സൗജന്യമാണ്. പത്താം ക്ലാസ് യോഗ്യതയുള്ളവരും സൗദിയിലോ മറ്റേതെങ്കിലും ജിസിസി രാജ്യങ്ങളിലോ ഹൗസ് ഡ്രൈവര്‍മാരായി ജോലി ചെയ്ത മുന്‍പരിചയമുള്ളവര്‍ക്കുമാണ് അപേക്ഷിക്കാന്‍ യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി എട്ടിനകം അപേക്ഷിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ വിമാന ടിക്കറ്റ് ഉള്‍പ്പെടെയുള്ള യാത്രാചെലവുകള്‍ സ്വന്തമായി വഹിക്കണം. അപേക്ഷന്‍ 45 വയസ്സില്‍ കവിയാത്തവരും അറബി ഭാഷ സംസാരിക്കാന്‍ അറിയുന്നവരും സൗദി ട്രാഫിക് നിയമങ്ങളെക്കുറിച്ച് അറിവുള്ളയാളുമായിരിക്കണം.

1,700 സൗദി റിയാലാണ് (37000 രൂപ) ശമ്പളം. ജിസിസി/ സൗദി റിട്ടേണ്‍ഡ് ഹൗസ് ഡ്രൈവര്‍മാരായിരിക്കണം. മുമ്പ് ഹൗസ് ഡ്രൈവര്‍ ആയി ജോലി ചെയ്തവരായിരിക്കണം. നാവിഗേഷന്‍/ മാപ്പിനെക്കുറിച്ച് അറിവുണ്ടായിരിക്കണം. സാധാരണ വാഹനത്തോടൊപ്പം ഓട്ടോമാറ്റിക് വാഹനങ്ങളും ഉപയോഗിക്കാന്‍ അറിഞ്ഞിരിക്കണം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ സിവിയും പാസ്‌പോര്‍ട്ട് കോപ്പിയും സഹിതം [email protected]എന്ന മെയിലിലേക്ക് അപേക്ഷ അയക്കണം. ഫെബ്രുവരി എട്ട് ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. കൂടുതല്‍ വിവരങ്ങള്‍ https://odepc.kerala.gov.in/jobs/house-driver-for-saudi-arabia/ എന്ന ഒഡെപെക് വെബ്സൈറ്റ് ലിങ്കില്‍ ലഭ്യമാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ബോധവത്കരണ പരിപാടി ദക്ഷിണ നാവികസേനാ കമാന്റ് ഹെഡ് ക്വാര്‍ട്ടറിന്റെ നേതൃത്വത്തില്‍ നേവിയില്‍ നിന്നും...

കെഎസ്ആര്‍ടിസി ബസ് സ്കൂട്ടറിലിടിച്ച് അപകടം ; സ്കൂട്ടര്‍ യാത്രികര്‍ 2 പേരും മരിച്ചു

0
ആലപ്പുഴ: എടത്വയിൽ കെഎസ്ആര്‍ടിസി ബസിടിച്ച് പരിക്കേറ്റ രണ്ട് സ്കൂട്ടർ യാത്രികരും മരിച്ചു....

മേഖല തിരിച്ചുളള വൈദ്യുതി നിയന്ത്രണം ഫലം കണ്ടു ; ലോഡ് ഷെഡ്ഡിങ് വേണ്ടി വരില്ലെന്ന്...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണ്ടി വരില്ലെന്ന് കെഎസ്ഇബി. വൈദ്യുതി പ്രതിസന്ധിക്കിടെ...

കോട്ടയത്ത് ടാറിങ് തൊഴിലാളി ഇടിമിന്നലേറ്റ് മരിച്ചു

0
കോട്ടയം : ടാറിങ് തൊഴിലാളി ഇടിമിന്നലേറ്റ് മരിച്ചു. കോട്ടയം ഇടമറുകിലാണ് സംഭവം....