മൂന്നു വയസുകാരനായ മകനെ മർദ്ദിച്ച് അവശനാക്കി ; ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസ് – അറസ്റ്റ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആറ്റിങ്ങലിൽ മൂന്ന് വയസുകാരനെ മർദ്ദിച്ച് അവശനാക്കിയ അച്ഛൻ റിമാൻഡിൽ. ഇന്നലെയാണ് കുടവൂർകോണം സ്വദേശി ജോഷിയെ അറസ്റ്റ് ചെയ്തത്. ജോഷിയുടെ ഭാര്യ തന്നെയാണ് പോലീസിൽ പരാതി നൽകിയത്. കടയ്ക്കാവൂർ അമ്പഴക്കണ്ടം സ്വദേശി അശ്വതിയുടെ പരാതിയിലാണ് ഭർത്താവ് ജോഷിയെ പോലീസ് അറസ്റ്റ് ചെയ്തത്. തന്നെയും മൂന്ന് വയസ്സുള്ള മകനേയും ഭർത്താവ് സ്ഥിരമായി ആക്രമിക്കുന്നുവെന്നാണ് യുവതിയുടെ പരാതി.

ഭർത്താവിന്റെ മർദ്ദനം കാരണം അശ്വതി സ്വന്തം വീട്ടിൽ വന്നു നിൽക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഇവിടെയെത്തി ബഹളമുണ്ടാക്കിയ പ്രതി, അശ്വതിയേയും കുഞ്ഞിനെയും മർദ്ദിച്ചു. നിലവിളി കേട്ട് നാട്ടുകാർ ഓടി കൂടിയപ്പോഴേക്കും പ്രതി ഓടി രക്ഷപെട്ടു. ഇടുപ്പെല്ലിന് പരിക്ക് പറ്റിയ കുട്ടിയെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. പരിക്കിൽ സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പോലീസിൽ വിവരം അറിയിച്ചത്. പോലീസ് എത്തി അന്വേഷണം തുടങ്ങിയതോടെ അമ്മ പരാതി നൽകി. തുട‍ന്ന് നടത്തിയ തിരച്ചിലിലാണ് ജോഷിയെ പിടികൂടിയത്. കുറ്റം സമ്മതിച്ച പ്രതിയെ പിന്നീട് ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആശുപത്രിയിൽ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് അധികൃതർ അറിയിച്ചു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...