കണ്ണൂർ : ജില്ലയിൽ അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗനവാടി, ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കം) നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഈ അവധി മൂലം നഷ്ടപ്പെട്ടന്ന പഠന സമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ നാളെ നടത്താനിരുന്ന സര്‍വകലാശാല, പി എസ് സി പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല. അതേസമയം സംസ്ഥാനത്ത് നിലവിൽ കാലവർഷം തീവ്രമായി തുടരുകയാണ്.
ശക്തമായ മഴയിൽ സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. അപ്പർ കുട്ടനാട് അടക്കമുള്ളിടങ്ങളിൽ നൂറു കണക്കിന് വീടുകളിൽ വെള്ളം കയറി. കടലാക്രമണം രൂക്ഷമായതോടെ തീരമേഖലയിൽ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. ഇന്നലെ രാത്രിയിലും ഇന്നുമായി അൻപതോളം വീടുകൾ ഭാഗികമായി തകർന്നു. കനത്ത മഴയില്‍ ഏറ്റവുമധികം നാശനഷ്ടം ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിലാണ്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.