ഓടുന്ന ജീപ്പിനു മുകളില്‍ മരം വീണു ; യാത്രക്കാര്‍ക്ക് പരുക്ക് ; വടകരയില്‍ ഓട്ടോയ്ക്ക് മുകളിൽ മരം വീണു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മഞ്ചേരി കാരക്കുന്നില്‍ ഓടുന്ന ജീപ്പിന് മുകളില്‍ മരം വീണു. ജീപ്പിലുള്ളവര്‍ക്ക് പരുക്കേറ്റു. കോഴിക്കോട് വടകര മണിയൂരില്‍ വിദ്യാര്‍ഥികളുമായി പോയ ഓട്ടോറിക്ഷക്ക് മുകളില്‍ മരം വീണു. ആര്‍ക്കും പരുക്കില്ല. പയ്യോളിയില്‍ റോഡിലെ വെള്ളക്കെട്ടില്‍ ബസ് കുടുങ്ങി. വടകര–കോഴിക്കോട് ദേശീയ പാതയില്‍ ഗതാഗതം മുടങ്ങി. വടകര ജില്ലാ ആശുപത്രിയുടെ മതില്‍ ഇടിഞ്ഞുവീണു. വൈദ്യുതി തൂണുകളും തകര്‍ന്നുവീണു. കനത്ത മഴയിലും കാറ്റിലും മരം വീണ് തൃശൂർ ഇരിഞ്ഞാലപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ചുറ്റമ്പലം തകർന്നു. രാവിലെ 10 ഓടെയായിരുന്നു മരം ക്ഷേത്രത്തിന്റെ തെക്കേ ചുറ്റമ്പലത്തേക്ക് പതിച്ചത്. ഏറെ പഴക്കമുള്ള ക്ഷേത്രമാണിത്. സമീപത്തെ വീടുകളിലും മരം വീണ് നാശനഷ്ടങ്ങളുണ്ടായി. വൈദ്യുതി പോസ്റ്റുകൾ തകർന്ന് പ്രദേശത്തെ വൈദ്യുതി വിതരണവും മുടങ്ങി. പ്രദേശത്ത്‌ ശക്തമായ മഴ തുടരുകയാണ്.

പത്തനംതിട്ട നിരണത്ത് പള്ളി തകർന്നുവീണു. 134 വർഷം പഴക്കമുള്ള പള്ളി പുതുക്കി പണിയാനുള്ള തയ്യാറെടുപ്പിലായിരുന്നു. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ഇവിടെ കനത്ത മഴ പെയ്തിരുന്നു. ചാലക്കുടി, ആളൂർ മേഖലകളെ വിറപ്പിച്ച് മിന്നൽ ചുഴലി. കാർഷിക മേഖലയിൽ വ്യാപക നാശനഷ്ടം. ചാലക്കുടിയുടെ പടിഞ്ഞാറ് ഭാഗത്തു നിന്ന് ആരംഭിച്ച ചുഴലി കിഴക്കൻ മേഖലയിലൂടെ പുഴയിൽ എത്തി ശക്തി കുറഞ്ഞു. നാലായിരം വാഴകളും ഇരുന്നൂറിലേറെ ജാതി മരങ്ങളും വീണു. മഴയെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിന്റെ സുരക്ഷ മതിൽ ഇടിഞ്ഞു. 30 മീറ്ററോളം നീളത്തിലാണ് ഒമ്പതാം ബ്ലോക്കിന് സമീപം മതിൽ ഇടിഞ്ഞത്. മതിൽ ഇടിഞ്ഞ സാഹചര്യത്തിൽ ജയിലിന്റെ സുരക്ഷ കൂട്ടി. സായുധ സേനയെ വിന്യസിച്ച് സുരക്ഷ വർദ്ധിപ്പിക്കുമെന്ന് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് പി വിജയൻ മനോരമ ന്യൂസിനോട് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെരിക്കോസ് വെയിൻ ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ച ; പ്രവാസിയുടെ ശരീരത്തിൽ ലോഹക്കമ്പി തുന്നിച്ചേർത്തു

0
ഇടുക്കി: ശസ്ത്രക്രിയയ്ക്കിടെ പ്രവാസിയുടെ ശരീരത്തിൽ 45 സെന്റിമീറ്റർ നീളമുള്ള ലോഹക്കമ്പി...

പത്തനംതിട്ട ശാസ്താംകോവില്‍ – കെ.എസ്.ആര്‍.റ്റി.സി ഡിപ്പോ റോഡ്‌ കാടുകയറുന്നു : നവീകരണം നടത്താതെ നഗരസഭ

0
പത്തനംതിട്ട : നഗര മധ്യത്തില്‍ക്കൂടി കടന്നുപോകുന്ന പത്തനംതിട്ട ശാസ്താംകോവില്‍  - കെ.എസ്.ആര്‍.റ്റി.സി ഡിപ്പോ...

പത്തനംതിട്ട കളക്ട്രേറ്റിന് സമീപം ഇലക്ട്രിക് പോസ്റ്റില്‍ തീപിടുത്തം : ഫയര്‍ ഫോഴ്സ് തീ അണച്ചു

0
പത്തനംതിട്ട : പത്തനംതിട്ട കളക്ട്രേറ്റിന് സമീപം ഇലക്ട്രിക് പോസ്റ്റില്‍ തീ പടര്‍ന്നുപിടിച്ചു....