പത്തനംതിട്ട : പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷാ കേരളയുടെയും നേതൃത്വത്തിലുള്ള അവധിക്കാല അധ്യാപക ശാക്തീകരണ പരിശീലനങ്ങളുടെ ജില്ലാതല ഉദ്ഘാടനം തിരുവല്ലയില്‍ അഡ്വ. മാത്യു.ടി.തോമസ് എം.എല്‍.എ നിര്‍വഹിച്ചു. വിവിധ ബി.ആര്‍.സികളുടെ പരിധിയിലെ കേന്ദ്രങ്ങളില്‍ രണ്ട് ഘട്ടങ്ങളിലായാണ് പരിശീലനങ്ങള്‍ നടക്കുന്നത്. കേരളത്തില്‍ പാഠ്യപദ്ധതി പരിഷ്‌ക്കരണം നടക്കുന്ന സാഹചര്യത്തില്‍ പഠിതാവിനെ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനാധിഷ്ഠിതമായ പഠനബോധന പ്രക്രിയകളിലൂടെ കുട്ടികളുടെ സ്വതന്ത്രവും സഹവര്‍ത്തിതവുമായ അറിവ് നിര്‍മാണത്തിന് സഹായകരമാവുന്ന സാഹചര്യം എങ്ങനെ സൃഷ്ടിക്കാം എന്നതാണ് അവധിക്കാല അധ്യാപക പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം.
എല്‍.പി.ക്ലാസുകളില്‍ പരിശീലനത്തോടൊപ്പം ആശയാവതരണരീതിയിലൂടെ കുട്ടിയുടെ ഭാഷാപഠനം ഉറപ്പ് വരുത്തുന്നതിനുതകുന്ന പ്രദര്‍ശനക്ലാസുകള്‍ ഈ തവണത്തെ പ്രത്യേകതയാണ്. അനുരൂപീകരണത്തിന്റെ വൈവിദ്ധ്യമാര്‍ന്ന സാധ്യതകളിലൂടെ ഉള്‍ച്ചേരല്‍ വിദ്യാഭ്യാസത്തിന്റെ സെഷനുകള്‍ , കുട്ടികള്‍ നേരിടുന്ന
പ്രശ്‌നങ്ങളെ കണ്ടെത്താനും പോക്‌സോ പോലുളള നിയമത്തിന്റെ സാധ്യതകള്‍ മനസ്സിലാക്കി പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് അധ്യാപകരെ ശാക്തീകരിക്കുന്നതിനും അവധിക്കാല അധ്യാപക സംഗമം ഊന്നല്‍ നല്‍കുന്നു. ചടങ്ങില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.എസ്.രേണുകാഭായ് അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ പി.പി വേണുഗോപാല്‍, എസ്എസ്‌കെ ജില്ലാപ്രോജക്ട് കോര്‍ഡിനേറ്റര്‍ ഡോ. ലെജു പി.തോമസ്, ജില്ലാ പ്രോഗ്രാം ഓഫീസര്‍ എ.കെ പ്രകാശ്, ഡി.ഇ.ഒ പി.ആര്‍.പ്രസിന, എ.ഇ.ഒ വി.കെ മിനി കുമാരി, ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍ റോയ് ടി.മാത്യു, ഡി.ബി.എച്.എസ് പ്രഥമാധ്യാപിക എസ്.ലത തുടങ്ങിയവര്‍ സംസാരിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033