ഗുജറാത്ത് : ഹോളി ആഘോഷങ്ങള്‍ക്ക് പശുവിന്‍ നെയ്യ്, വേപ്പില എന്നിവ ഉപയോഗിച്ച് അന്തരീക്ഷത്തിലെ വൈറസുകളെ തടയാന്‍ നിര്‍ദേശിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ആരോഗ്യസംരക്ഷണത്തിനുളള വേദിയായി മാറണമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ജനങ്ങള്‍ക്കുള്ള ഹോളി ആശംസയിലാണ് മന്ത്രിയുടെ ഉപദേശം.
പശുവിന്‍ നെയ്യ്, ഉണങ്ങിയ വേപ്പില, കര്‍പ്പൂരം, മരക്കറ, കടുക് എന്നിവ ഹോളിയുടെ ഭാഗമായി തീര്‍ക്കുന്ന തീക്കുണ്ഡത്തിലേക്ക് ഇടണം.ഇത് അന്തരീക്ഷത്തില്‍ കൊറോണ പോലെ പടരുന്ന എല്ലാ രോഗങ്ങള്‍ക്കും ശമനമുണ്ടാകുമെന്നും അന്തരീക്ഷം മുഴുവന്‍ അണുവിമുക്തമാകുമെന്നും അദ്ദഹംപറഞ്ഞു.