Wednesday, July 9, 2025 3:18 am

ഗ്യാസ് സ്റ്റൗ ക്ലീനാക്കാന്‍ എളുപ്പവഴികള്‍​

For full experience, Download our mobile application:
Get it on Google Play

ഒരു ദിവസത്തെ കറികളും ചോറും ചായയുമെല്ലാം വെച്ച് കഴിയുമ്പോള്‍ അടുക്കള വൃത്തികേടാകുന്നത് പോലെ തന്നെ ഗ്യാസ് സ്റ്റൗ വൃത്തികേടാകുന്നുണ്ട്. കറികള്‍ വീണ്ടും കുക്കറില്‍നിന്നും വിസല്‍ വരുമ്പോള്‍ വെള്ളം വീണുമെല്ലാം ഗ്യാസ് സ്റ്റൗവ്വില്‍ കറകള്‍ വേഗത്തില്‍ പിടിക്കുന്നു. അടുക്കള മൊത്തം വൃത്തിയാക്കിയിട്ടും ഗ്യാസ് സ്റ്റൗ വൃത്തിയാക്കിയില്ലെങ്കില്‍ അടുക്കളയിലെ വൃത്തി മൊത്തത്തില്‍ പോയെന്ന് തന്നെ പറയാം. ഗ്യാസ് സ്റ്റൗ വൃത്തിയാക്കാന്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം. ഗ്യാസ് സ്റ്റൗ എന്നും സാധാ വെള്ളത്തില്‍ തുണി കൊണ്ട് തുടച്ചാലും വേഗത്തില്‍ തന്നെ വൃത്തിയായി കിട്ടണമെന്നില്ല. അതിനാല്‍ ആഴ്ച്ചയില്‍ ഒരിക്കലെങ്കിലും നമ്മള്‍ക്ക് സ്റ്റൗ വൃത്തിയാക്കാന്‍ വിനാഗിരിയും ബേക്കിംഗ് സോഡയും ഉപയോഗിക്കാവുന്നതാണ്. ഇത് സ്റ്റൗ വളരെ ഡീപ്പായി തന്നെ ക്ലീനാക്കി എടുക്കുകയും അതുപോലെ സ്റ്റൗ നല്ല പുതുപുത്തനും വൃത്തിയോടേയും നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. സ്റ്റൗ വൃത്തിയാക്കുന്നതിനായി ആദ്യം തന്നെ കുറച്ച് വിനാഗിരി എടുക്കണം. ഇതിലേയ്ക്ക് ബേക്കിംഗ് സോഡയും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് വെക്കുക. കുഴമ്പ് പരുവത്തില്‍ മിക്‌സ് ചെയ്ത് വെക്കണം. അതിന് ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഇത് മൊത്തത്തില്‍ സ്റ്റൗവ്വില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്.

നന്നായി കട്ടിയില്‍ തന്നെ ഇത് തേച്ച് പിടിപ്പിക്കണം. അതിന് ശേഷംഒരു അരണിക്കൂര്‍ അനക്കാതെ വെയ്ക്കുക. പിന്നീട് നിങ്ങള്‍ക്ക് ഒരു തുണി നനച്ച് പിഴിഞ്ഞ് ഇത് തുടച്ച് നീക്കം ചെയ്യാവുന്നതാണ്. ഇത് സ്റ്റൗവിന്റെ ബര്‍ണര്‍ ക്ലീന്‍ ചെയ്യാനും ഉപയോഗിക്കാവുന്നതാണ്. സ്റ്റൗ വേഗത്തില്‍ തന്നെ ക്ലീനായി കിട്ടുന്നതിനും തുരുമ്പ് പിടിച്ച കറപോലും നീക്കം ചെയ്യാന്‍ ഇത് സഹായിക്കുന്നതാണ്. നിങ്ങള്‍ക്ക് ഇത്തരത്തില്‍ പേയ്സ്റ്റ് തയ്യാറാക്കി ഉപയോഗിക്കാന്‍ ബുദ്ധിമുട്ടാണ്. അല്ലെങ്കില്‍ കൈയ്യില്‍ ആയാല്‍ അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ സ്‌പ്രേ തയ്യാറാക്കാവുന്നതാണ്. ഇത് തയ്യാറാക്കാന്‍ വെള്ള നിറത്തിലുള്ള വിനാഗിരി, വെള്ളം, ബേക്കിംഗ് സോഡ എന്നിവയാണ് വേണ്ടത്. ആദ്യം തന്നെ ഒരു സ്പ്രേ ബോട്ടില്‍ എടുക്കണം. ഇതിന്റെ അര ഭാഗം വെള്ളം ഒഴിക്കുക. ഇതിലേക്ക്‌ അര കപ്പ് വിനാഗിരി ചേര്‍ക്കണം. ഇത് മിക്‌സ് ചെയ്ത് വെക്കുക. അതുപോലെ തന്നെ വേറെ പാത്രത്തില്‍ ബേക്കിംഗ് സോഡയും വെള്ളവും ചേര്‍ത്ത് പേയ്സ്റ്റ് പരുവത്തില്‍ മിക്‌സ് ചെയ്ത് വെക്കണം.

ആദ്യം തന്നെ സ്റ്റൗവ്വില്‍ നിന്നും നീക്കം ചെയ്യാന്‍ സാധിക്കുന്ന പാര്‍ട്ട്‌സ് മാറ്റി സെപ്പറേറ്റായി വെക്കണം. അതിന് ശേഷം ആദ്യം മിക്‌സ് ചെയ്ത് വെച്ച വിനാഗിരി മിശ്രിതം ഇതില്‍ സ്‌പ്രേ ചെയ്യണം. ഇത് സ്പ്രേ ചെയ്ത് ഒരു 15 മിനിറ്റ് വെക്കുക. അതിന് ശേഷം നിങ്ങള്‍ മിക്‌സ് ചെയ്ത് വെച്ചിരിക്കുന്ന ബേക്കിംഗ് സോഡ പേയ്സ്റ്റ് എടുത്ത് ബര്‍ണറിലും അതുപോലെ തന്നെ സ്റ്റൗ മൊത്തത്തില്‍ തേച്ച് പിടിപ്പിക്കണം. ഇതിന് സാധാ പല്ല് തേയ്ക്കുന്ന ബ്രഷ് ഉപയോഗിക്കാവുന്നതാണ്. അല്ലെങ്കില്‍ കയ്യില്‍ ഗ്ലൗസ് ഇട്ട് പുരട്ടാവുന്നതാണ്. ഇത് നന്നായി പുരട്ടിയതിന് ശേഷം ബ്രഷ്‌കൊണ്ട് തന്നെ നന്നായി സ്‌ക്രബ് ചെയ്യുക. അതിന് ശേഷം നല്ല വെള്ളത്തില്‍ തുടച്ച് എടുക്കണം. നന്നായി ബേക്കിംഗ് സോഡ മിശ്രിതം സ്റ്റൗവ്വില്‍ നിന്നും നീക്കം ചെയ്യാന്‍ ശ്രദ്ധിക്കണം. അതിന് ശേഷം നല്ല ഉണങ്ങിയ തുണി ഉപയോഗിച്ച് നിങ്ങള്‍ക്ക് തുടച്ച് എല്ലാ പാര്‍ട്‌സും പഴയപോലെ സ്റ്റൗവ്വില്‍ ഫിറ്റ് ചെയ്യാവുന്നതാണ്.

സ്റ്റൗ എല്ലായ്‌പ്പോഴും വൃത്തിയാക്കി വെച്ചാല്‍ അഴുക്ക് പിടിക്കാതെ എന്നും ക്ലീനായി പുതുപുത്തന്‍ ലുക്കില്‍ കൊണ്ട് നടക്കാന്‍ സാധിക്കുന്നതാണ്. ഇതിനായി എന്നും ആഹാരം പാചകം ചെയ്തതിന് ശേഷം ഗ്യസ് സ്റ്റൗ വൃത്തിയാക്കി വെക്കേണ്ടതാണ്. ഇതിന് നിങ്ങള്‍ക്ക് സാധാ തുണി വെള്ളത്തില്‍ മുക്കി പിഴിഞ്ഞ് തുടച്ചെടുത്താല്‍ മതിയാകും. അതുപോലെ രാത്രി പാചകം ചെയ്ത് കഴിയുമ്പോള്‍ അടുക്കള വൃത്തിയാക്കുന്നതിന്റെ കൂടെ തന്നെ സ്റ്റൗ വൃത്തിയാക്കാന്‍ മറക്കരുത്. രാത്രി വൃത്തിയാക്കുമ്പോള്‍ സ്റ്റൗ ഒരു സ്‌ക്രബര്‍ ഉപയോഗിച്ച് സോപ്പും വെള്ളവും ഉപയോഗിച്ച് നല്ലപോലെ ക്ലീനാക്കി എടുത്ത് തുടച്ച് വെക്കാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നത് സ്റ്റൗ വേഗത്തില്‍ തുരുമ്പെടുത്ത് നശിക്കാതിരിക്കാനും അതുപോലെ വൃത്തിയില്‍ കൊണ്ട് നടക്കാനും സഹായിക്കുന്നതാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രക്തദാന രംഗത്ത് വർദ്ധിച്ചുവരുന്ന തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ് മുന്നറിയിപ്പ് നൽകി

0
തിരുവനന്തപുരം: രക്തദാന രംഗത്ത് വർദ്ധിച്ചുവരുന്ന തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള...

പന്തളം കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിന്റെ ‘ഇ ഓഫീസ് ‘ പ്രഖ്യാപനം നിയമസഭാ ഡെപ്യൂട്ടി...

0
പത്തനംതിട്ട : പന്തളം കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിന്റെ 'ഇ ഓഫീസ്...

വായനാദിനാചരണത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ വിമോചന നാടകം

0
പത്തനംതിട്ട : വായനാദിനാചരണത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ വിമോചന നാടകം പത്തനംതിട്ട കാത്തോലിക്കേറ്റ്...

കോഴഞ്ചേരി താലൂക്ക് വികസന സമിതി പത്തനംതിട്ട നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു

0
പത്തനംതിട്ട : കോഴഞ്ചേരി താലൂക്ക് വികസന സമിതി പത്തനംതിട്ട നഗരസഭ...