പ്രധാനമന്ത്രി മോദി ഭീകരാക്രമണങ്ങൾക്ക് വളരെ ഉചിതമായ മറുപടി നൽകിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

For full experience, Download our mobile application:
Get it on Google Play

ദില്ലി : പ്രധാനമന്ത്രി മോദി ഭീകരാക്രമണങ്ങൾക്ക് വളരെ ഉചിതമായ മറുപടി നൽകിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലോകം അത്ഭുതപ്പെടുകയും പാകിസ്താൻ ഭയപ്പെടുകയും ചെയ്യുന്നു. ഭീകരർക്കുള്ള സൈന്യത്തിന്റെ മറുപടി പാകിസ്താനിലെ 100 കിലോമീറ്റർ ഉള്ളിലെ ക്യാമ്പുകൾ നശിപ്പിച്ച് കൊണ്ടായിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു. ഇന്ത്യയിലെ ജനങ്ങൾക്ക് നേരെ ഭീകര പ്രവർത്തനം നടന്നാൽ തിരിച്ചടി പതിന്മടങ്ങ് ശക്തിയോടെ ആയിരിക്കുമെന്ന് അദേഹം വ്യക്തമാക്കി. പാകിസ്താന്റെ ഒരു മിസൈലുകളോ ഡ്രോണുകളോ പോലും ഇന്ത്യയുടെ മണ്ണിൽ എത്തിയില്ല. പാകിസ്താന്റെ 15 വ്യോമതാവളങ്ങൾ ആക്രമിച്ചു. അവിടത്തെ സാധാരണ ജനങ്ങൾക്ക് ഒരു ദോഷവും വരാത്ത രീതിയിൽ ആയിരുന്നു മറുപടിയെന്ന് അമിത് ഷാ ഫറഞ്ഞു.

അവരുടെ വ്യോമാക്രമണ ശേഷിയെയും തകർത്തു. സ്വാതന്ത്ര്യത്തിനു ശേഷം ഇതാദ്യമായാണ് നമ്മുടെ സൈന്യം പാകിസ്താനിൽ 100 ​​കിലോമീറ്റർ ഉള്ളിലെ തീവ്രവാദ ക്യാമ്പുകൾ നശിപ്പിച്ചതെന്ന് അദേഹം പറഞ്ഞു. ആറ്റം ബോംബുകൾ ഉണ്ടെന്ന് ഭീഷണിപ്പെടുത്തിയവർ തങ്ങൾ ഭയപ്പെടുമെന്ന് കരുതി. എന്നാൽ നമ്മുടെ സൈന്യവും നാവികസേനയും വ്യോമസേനയും അവർക്ക് വളരെ ഉചിതമായ മറുപടി നൽകി. ലോകം മുഴുവൻ നമ്മുടെ സൈന്യത്തിന്റെ ക്ഷമയെയും പ്രധാനമന്ത്രി മോദിയുടെ ദൃഢനിശ്ചയമുള്ള നേതൃത്വത്തെയും പ്രശംസിക്കുന്നുവെന്ന് അമിത് ഷാ പറഞ്ഞു. സായുധ സേനയുടെ വീര്യത്തെ താൻ അഭിവാദ്യം ചെയ്യുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...