ചിറ്റാര്‍ പോലീസ് ക്വാട്ടേഴ്സിന് ശാപമോക്ഷം ; ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലയുടെ അടിയന്തിര ഇടപെടല്‍ ; നടപടി പത്തനംതിട്ട മീഡിയ വാര്‍ത്തയെ തുടര്‍ന്ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ചിറ്റാര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് താമസിക്കുവാന്‍ നിര്‍മ്മിച്ച കെട്ടിടം കാടുകയറി നശിച്ച സംഭവത്തില്‍ നടപടി സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് ഐ.പി.എസ് ന് നിര്‍ദ്ദേശം നല്കി. പത്തനംതിട്ട മീഡിയ കഴിഞ്ഞ ദിവസം പുറത്തുവിട്ട വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. ചിറ്റാര്‍ പോലീസ് സ്റ്റേഷന്‍ പരിസരത്ത് അഞ്ചേക്കറോളം വരുന്ന സ്ഥലത്ത് പത്തിലധികം കെട്ടിടങ്ങളാണ് വര്‍ഷങ്ങളായി കാടുകയറി കിടക്കുന്നത്. നാല്പത് വര്‍ഷം മുന്‍പ് നിര്‍മ്മിച്ച കെട്ടിടത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ആരും താമസിക്കുന്നില്ല. കാടുകയറി കിടക്കുന്ന കെട്ടിടത്തില്‍ പന്നിയും പാമ്പുകളുമാണ് താമസക്കാര്‍.

കെട്ടിടത്തിന് ബലക്ഷയമില്ലാത്ത സാഹചര്യത്തില്‍ കെട്ടിടം ഉപയോഗയോഗ്യമാക്കണം എന്നാവശ്യപ്പെട്ട് പ്രദേശവാസികളായ നാട്ടുകാര്‍ നിരവധി തവണ ജനപ്രതിനിധികള്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നിട്ടും യാതൊരു നടപടിയും ഉണ്ടായിരുന്നില്ല. മുന്‍പ് ജില്ലയ്ക്ക് പുറത്തുള്ളവരായിരുന്നു പത്തനംതിട്ടയിലെ പോലീസ് സ്റ്റേഷനുകളില്‍ ജോലി ചെയ്തിരുന്നത്. എന്നാല്‍ എപ്പോള്‍ കൂടുതലും ജില്ലയ്ക്ക് അകത്തുള്ളവരാണ് പത്തനംതിട്ടയിലെ പോലീസ് സ്റ്റേഷനുകളില്‍ കൂടുതലും. ഇതിനാല്‍ ക്വാട്ടേഴ്സില്‍ താമസിക്കാന്‍ ആളില്ലാത്തതാണ് കെട്ടിടം നശിക്കാന്‍ കാരണം എന്ന വിചിത്രമായ ന്യായമായിരുന്നു ഉദ്യോഗസ്ഥര്‍ മുന്നോട്ട് വെച്ചത്. പത്തനംതിട്ട മീഡിയ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തിര നടപടി സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...