ദില്ലി : രാജ്യത്ത് വ്യാവസായിക ആവശ്യത്തിനുള്ള ഓക്സിജൻ വിതരണത്തിന് നിരോധനം ഏർപ്പെടുത്തി. സർക്കാർ ഇളവ് അനുവദിച്ച വ്യവസായത്തിന് മാത്രമേ അനുമതിയുണ്ടാകൂ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ചികിത്സാ ആവശ്യത്തിനുള്ള ഓക്സിജന്റെ സുഗമമായ നീക്കത്തിന് സൗകര്യം ഒരുക്കണം. ഇങ്ങനെയുള്ള ഓക്സിജൻ വിതരണ വാഹനങ്ങൾക്ക് ഏതു സമയത്തും പ്രവേശനം അനുവദിക്കും. ഒരു നിയന്ത്രണവും ബാധകമാകില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
വ്യാവസായിക ആവശ്യത്തിനുള്ള ഓക്സിജൻ വിതരണത്തിന് നിരോധനം ഏർപ്പെടുത്തി
RECENT NEWS
Advertisment