പണം തട്ടുന്ന സംഘം വ്യാപകം ; യുഎഇയിൽ തട്ടിപ്പിന് ഇരകളാകുന്നത് മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികൾ

For full experience, Download our mobile application:
Get it on Google Play

അബുദാബി : യുഎഇയില്‍ വര്‍ധിച്ചു വരുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി വീണ്ടും ആഭ്യന്തര മന്ത്രാലയം. യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ പേരില്‍ വരെ തട്ടിപ്പ് നടക്കുന്നതായാണ് കണ്ടെത്തല്‍. മലയാളികള്‍ ഉള്‍പ്പടെ നിരവധി പ്രവാസികളാണ് തട്ടിപ്പിന് ഇരകളാകുന്നത്. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈക്കലാക്കി പണം തട്ടുന്ന സംഘം യുഎഇയില്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്നു എന്നാണ് ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയിരിക്കുന്നത്. മലയാളികള്‍ ഉള്‍പ്പടെ നിരവധി പേരാണ് ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരകളാകുന്നത്. ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചതായ സന്ദേശം ലഭിക്കുമ്പോഴാണ് പലരും തട്ടിപ്പിന് ഇരയായി എന്ന് മനസിലാക്കുന്നത്. സെന്‍ട്രല്‍ ബാങ്കിന്റെ ലെറ്റര്‍ ഹെഡ് വ്യാജമായി നിര്‍മ്മിച്ചാണ് തട്ടിപ്പിനുളള ശ്രമം. അടുത്തിടെ യുഎഇയിലെ ഒരു താമസക്കാരന് സെന്‍ട്രല്‍ ബാങ്കില്‍ നിന്നുളള ലീഗല്‍ നോട്ടീസ് എന്ന പേരില്‍ വാട്‌സാപ്പിലൂടെ ലഭിച്ച വ്യാജ കത്ത് പോലീസ് പുറത്ത് വിട്ടു. ചില സുരക്ഷാ കാരണങ്ങളാല്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കപ്പെട്ടതായും ശരിയായ രേഖകള്‍ സമര്‍പ്പിച്ചില്ലെങ്കില്‍ അക്കൗണ്ട് സ്ഥിരമായി റദ്ദാക്കപ്പെടുമെന്നുമായിരുന്നു കത്തിലെ ഉളളടക്കം.

24 മണിക്കൂറിനുള്ളിൽ ബന്ധപ്പെടണമെന്ന് കാണിച്ച് ഒരു ഫോണ്‍ നമ്പറും ഇതില്‍ നല്‍കിയിരുന്നു. ഇരകളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സ്വന്തമാക്കുന്നതിന് വേണ്ടി ഇത്തരത്തില്‍ നിരവധി തട്ടിപ്പുകള്‍ നടക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
തമാസക്കാരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് വന്‍ തുക തട്ടിയെടുത്ത സംഘത്തെ അടുത്തിടെ റാസല്‍ ഖൈമ പോലീസ് പിടികൂടിയിരുന്നു. തട്ടിപ്പ് സംഘത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആര്‍ക്കും കൈമാറരുതെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അക്കൗണ്ടുകള്‍ അപ്ഡേറ്റ് ചെയ്യുന്നതിനായി എസ്എംഎസ്, വാട്ട്സ്ആപ്പ്, ഇ-മെയില്‍, ഫോണ്‍ കോളുകള്‍ എന്നിവ വഴി വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ബാങ്കുകള്‍ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊച്ചിയിൽ ജനം പൊറുതിമുട്ടിയ പ്രശ്‌നത്തിന് പരിഹാരം കാണാൻ സിറ്റി പോലീസ് യോഗം വിളിച്ചു ;...

0
കൊച്ചി: നഗരത്തിൽ ട്രാഫിക് ബ്ലോക്കുകളും റോഡപകടങ്ങളും വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി...

ഒമാൻ തീരത്ത് കപ്പലിൽ ഇന്ത്യൻ നാവികൻ മരിച്ചു

0
മസ്കറ്റ്: ഒമാൻ തീരത്ത് കപ്പലിൽ വെച്ച് ഇന്ത്യൻ നാവികൻ മരണപ്പെട്ടതായി മസ്കറ്റിലെ...

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി ; നേതൃത്വത്തെ വെല്ലുവിളിച്ചവരെ ഒഴിവാക്കി

0
കൊൽക്കത്ത: പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾക്കും പ്രതിസന്ധികൾക്കും പിന്നാലെ തൃണമൂൽ കോൺഗ്രസിൽ വൻ...

ഒറ്റപ്പാലത്ത് തെരുവുനായയുടെ ആക്രമണം : മൂന്നും ആറും വയസുള്ള സഹോദരങ്ങൾക്ക് കടിയേറ്റു

0
ഒറ്റപ്പാലം: ഒറ്റപ്പാലം തോട്ടക്കരയിൽ കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികൾക്ക് തെരുവ് നായയുടെ കടിയേറ്റു....