പത്തനംതിട്ട : ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും എത്തുന്നവരില്‍ സ്വന്തം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ട ചില പ്രത്യേക വിഭാഗത്തിലുള്ള ആളുകളെ പരിശോധനകള്‍ക്കുശേഷം വീടുകളില്‍ കഴിയാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്നുണ്ട്. ഇത്തരത്തില്‍ നിരീക്ഷണത്തില്‍ ഉള്ളവര്‍ക്കെതിരേ ചിലയിടങ്ങളില്‍ പ്രതിഷേധം ഉയരുന്നതായി കാണപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവണത കണ്ടാല്‍ നിയമ നടപടി സ്വീകരിക്കേണ്ടതായി വരുമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു.
വീടുകളില്‍ നിരീക്ഷണത്തിലിരിക്കുക എന്നത് അവരുടെ കടമയും ഒപ്പം സമൂഹത്തിന്റെയും ആവശ്യവുമാണ്. നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങുന്നുണ്ടോ എന്നത് ജില്ലാ ഭരണകൂടത്തെ അറിയിക്കാനുള്ള അവകാശം പൊതുജനങ്ങള്‍ക്കുമുണ്ട്. എന്നാല്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവര്‍ക്കെതിരേ പ്രതിഷേധം ഉയരാന്‍ പാടില്ലെന്നും കളക്ടര്‍ പറഞ്ഞു.
വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്കെതിരേ പ്രതിഷേധം ഉയര്‍ന്നാല്‍ നിയമനടപടി സ്വീകരിക്കും : ജില്ലാ കളക്ടര്‍
RECENT NEWS
Advertisment