Saturday, April 26, 2025 12:03 am

തനിച്ചാണോ യാത്രകള്‍ ? ചില സഹായങ്ങള്‍ക്കുള്ള സിംമ്പിള്‍ വഴികളിതാ..

For full experience, Download our mobile application:
Get it on Google Play

തനിച്ചുള്ള യാത്രകള്‍ പ്രത്യേക രസം തന്നെയാണ്. പരിധികളോ നിയന്ത്രണങ്ങളോ ഇല്ലാതെ ഇഷ്ടമുള്ളപോലെ പോകാമെന്നും മനസ്സുപറയുന്നതനുസരിച്ച് യാത്ര ചെയ്യാമെന്നതും തന്നെയാണ് സോളോ ട്രിപ്പുകളുടെ ഭംഗി. പിന്നെ ഒറ്റയ്ക്കു യാത്ര ചെയ്യുന്നതിന്റെ അഭിമാനവും പുത്തൻ അനുഭവങ്ങളും പുതി സംസ്കാരങ്ങളും ശീലങ്ങളും എളുപ്പത്തിൽ പരിചയപ്പെടാൻ പറ്റുന്നതുമെല്ലാം ഈ യാത്രകളുടെ ഗുണത്തിൽ കൂട്ടാം. എന്തൊക്കെ പറഞ്ഞാലും സോളോ യാത്രയിലെ സുരക്ഷിതത്വം ഒരു ചോദ്യം തന്നെയാണ്.

യാത്ര ചെയ്യുന്നയാൾ ഓക്കെ ആയിരിക്കുമെങ്കിലും കുടുംബക്കാർക്കും അടുത്ത ആളുകൾക്കുമെല്ലാം ചെറിയൊരു ഭയം ഇല്ലാതിരിക്കില്ല. ചില സ്ഥലങ്ങളിലേക്കുള്ള തനിച്ചുള്ള യാത്രകളിൽ ചില മുൻകരുതലുകളും വേണ്ടിവരാം. ഈ സമയങ്ങളിലാണ് സഹായങ്ങൾ സ്വീകരിക്കേണ്ടതായി വരുന്നത്. തനിച്ചുള്ള യാത്രകൾ കൂടുതല്‍ എളുപ്പവും രസകരവുമാക്കുവാൻ പരീക്ഷിക്കാവുന്ന ചില ട്രാവൽ അസിസ്റ്റൻസുകൾ പരിചയപ്പെടാം.

1. ലോക്കൽ ഗൈഡ് തീർത്തും അപരിചിതമായ നാടുകളിലേക്ക് യാത്ര പോകുമ്പോൾ ഏറ്റവും സഹായം നല്കുന്നവരാണ് യാത്രാ ഗൈഡുകൾ. നിങ്ങൾ പോകുന്ന പ്രദേശത്തിന്‍റെ ചരിത്രം മുതൽ നിങ്ങൾക്കറിയേണ്ടതെല്ലാം ഇവരിൽ നിന്ന് ലഭിക്കും. ആ പ്രദേശത്തിന്റെ സംസ്കാരം, രീതികൾ, പുസ്തകങ്ങളിലോ ഇന്‍റർനെറ്റിലോ തിരഞ്ഞാൽ പോലും ലഭിക്കാത്ത വിവരങ്ങൾ അവിടെ കാണേണ്ട മറ്റിടങ്ങൾ തുടങ്ങിയവയെല്ലാം ഗൈഡിൽ നിന്നു ലഭിക്കും. അപരിചിതമായ പ്രദേശത്ത് നിങ്ങൾ സുരക്ഷിതരല്ല എന്നു തോന്നുന്നുണ്ടെങ്കിൽ ഇവരുടെ സഹായം തേടാം. വിശ്വസിച്ച് താമസിക്കുവാൻ സാധിക്കുന്ന സ്ഥലങ്ങൾ, യാത്രകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ഭാഷ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവയ്ക്ക് ഇവരിൽ നിന്ന് സഹായം തേടാം. ചില സ്ഥലങ്ങളില്‍ ഭാഷയ്ക്ക് വളരെ പ്രധാന്യമുള്ളതിനാൽ തെറ്റായ പ്രയോഗങ്ങൾ പ്രദേശവാസികളെ അസ്വസ്ഥരാക്കും.

2. മെഡിക്കൽ അസിസ്റ്റൻസ് യാത്രകളിൽ ഒട്ടും ഉറപ്പു പറയുവാൻ സാധിക്കാത്ത ഒന്നാണ് ആരോഗ്യത്തിന്റെ കാര്യം. ഭക്ഷണം മുതൽ കാലാവസ്ഥ വരെ ആരോഗ്യത്തിന് പണി തരും. പലപ്പോഴും ഇങ്ങനെയുള്ള അവസരങ്ങളിൽ എന്താണ് ചെയ്യേണ്ടതെന്ന് അറിവുണ്ടാകില്ല. ഒന്നെങ്കിൽ യാത്ര നിർത്തി മടങ്ങാനോ അല്ലെങ്കിൽ കയ്യിലുള്ള ഏതെങ്കിലുമൊക്കെ മരുന്ന് കഴിച്ച് പരീക്ഷണം നടത്താനുമാകും ആളുകൾ ശ്രമിക്കുക. ഈ സമയത്ത് ആണ് മെഡിക്കൽ അസിസ്റ്റൻസ് പ്രയോജനപ്പെടുത്താവുന്നത്. അടിയന്തര ഘട്ടങ്ങളിൽ വൈദ്യസഹായം നല്കുന്ന ഇടങ്ങളും സർവീസുകളും എല്ലാ പ്രദേശങ്ങളിലുമുണ്ടാകും. 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗവും ആശുപത്രികളും നിങ്ങൾ പോകുന്ന സ്ഥലത്തുണ്ടോയെന്നും ആവശ്യം വന്നേക്കാവുന്ന ഫോൺ നമ്പറുകളും കയ്യിൽസൂക്ഷിക്കാം. ആവശ്യം വന്നാൽ ആശുപത്രിയിലേക്ക് പോകുവാനും സേവനങ്ങൾ പ്രയോജനപ്പെടുത്തുകയും ചെയ്യാം. യാത്ര ചെയ്യുമ്പോഴും ആരോഗ്യം സംരക്ഷിക്കാൻ വഴികളുണ്ടെന്നത് നല്കുന്ന ആശ്വാസം വലുതാണ്.

3. വ്യത്യസ്തമായ ഭാഷ സംസാരിക്കുന്ന പ്രദേശത്ത് ഏറ്റവും സഹായം നല്കുന്നത് ലാംഗ്വേജ് അസിസ്റ്റൻസുകളാണ്. പ്രത്യേകിച്ച് തനിച്ചു യാത്ര ചെയ്യേണ്ട വരുന്ന അവസരത്തിൽ ഗൂഗിൾ ട്രാന്‍സ്ലേറ്റർ ഉള്‍പ്പെടെയുള്ളവ പ്രയോജനപ്പെടുത്താം. ഭാഷയിൽ ആരും നിങ്ങളെ സഹായിക്കാനില്ലെന്ന ബുദ്ധിമുട്ട് ഈ ആപ്പുകൾ പരിഹരിക്കും. ഏത് തരത്തിലുള്ള പരിഭാഷയും- ഭക്ഷണം ഓർഡർ ചെയ്യുന്നത് മുതൽ ദിശ ചോദിക്കുന്നത്, സഹായം ആവശ്യപ്പെടുന്നത്, വില പേശുന്നത്, ബസുകളുടെ സമയം ചോദിക്കുന്നത് എന്നിങ്ങനെയുള്ള എന്തിനും ട്രാന്‍സ്ലേറ്റര്‍ ഉപയോഗിക്കാം.

4. പോകുന്ന ഇടത്തെക്കുറിച്ചറിയാൻ ട്രാവൽ അസിസ്റ്റൻസിൽ പ്രധാനപ്പെട്ട മറ്റൊന്നാണ് നിങ്ങൾ പോകുന്ന ഇടത്തെക്കുറിച്ചുള്ള വിവരങ്ങൾ. സ്ഥലത്തിന്റ പൊതുവായ വിവരങ്ങൾക്കൊപ്പം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, അവിടെ പിന്തുടരുന്ന രീതികൾ, ചെയ്യരുതാത്ത കാര്യങ്ങൾ, എന്നിങ്ങനെയുള്ള കാര്യങ്ങൾ മുൻകൂട്ടി അറിയുന്നത് സുരക്ഷിതമായ യാത്ര പ്ലാൻ ചെയ്യാൻ നിങ്ങളെ സഹായിക്കും. ഇതിനായി ഡെസ്റ്റിനേഷൻ അസിസ്റ്റൻസുകൾ പ്രയോജനപ്പെടുത്താം. യാത്രയിൽ സുരക്ഷിതത്വത്തിന് മുൻഗണന നല്കുവാൻ ശ്രദ്ധിക്കുക. യാത്രയുടെ സൗകര്യത്തേക്കാൾ ചില സ്ഥലങ്ങളിൽ പാലിക്കേണ്ടി വരിക അവർ പിന്തുടരന്ന കാര്യങ്ങളാകും. അത്തരം സാധ്യതകൾ മുൻകൂട്ടി മനസ്സിലാക്കി എളുപ്പമായ രീതിയിൽ യാത്ര പ്ലാൻ ചെയ്യുവാൻ ട്രാവൽ അസിസ്റ്റൻസുകൾ സഹായിക്കും. ട്രാവൽ ഏജൻസികൾ വഴിയാണ് യാത്രയെങ്കിൽ മിക്കവരും ഇക്കാര്യങ്ങളിൽ പ്രത്യേകം സർവീസുകൾ തന്നെ ലഭ്യമാക്കുന്നു എന്നതാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബിപിഎല്‍ വിഭാഗത്തിനുള്ള കെഫോണ്‍ കണക്ഷന്‍ : ഡാറ്റ ലിമിറ്റില്‍ വര്‍ധന

0
തിരുവനന്തപുരം : കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യ അതിവേഗ...

തിരുവല്ലയിൽ 16കാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിൽ 16കാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല...

എരുമക്കൊല്ലിയിൽ വീണ്ടും കാട്ടാനകൾ എത്തി

0
കൽപറ്റ: എരുമക്കൊല്ലിയിൽ വീണ്ടും കാട്ടാനകൾ എത്തി. വനംവകുപ്പും നാട്ടുകാരും ചേർന്ന് പടക്കം...

ക്ലെയിം തുക പിടിച്ചുവെച്ച ഇൻഷുറൻസ് കമ്പനിയുടെ നടപടി നിയമവിരുദ്ധം ; തൃശൂർ ഉപഭോക്ത കോടതി

0
തൃശ്ശൂർ : ക്ലെയിം തുക പിടിച്ചുവെച്ച ഇൻഷുറൻസ് കമ്പനിയുടെ നടപടി നിയമവിരുദ്ധമെന്ന്...