മുതിര്‍ന്നവരെപ്പോലെയല്ല കുട്ടികള്‍. കുട്ടികള്‍ക്ക് വയറുവേദന വന്നാല്‍ അവരെകൊണ്ട് പെട്ടെന്ന് സഹിക്കാന്‍ സാധിക്കില്ല. മാത്രവുമല്ല, ഇത് മാതാപിതാക്കള്‍ക്ക് ടെന്‍ഷന്‍ കയറുന്നതിനും കാരണമാകുന്നു. പലപ്പോഴും എന്തുകൊണ്ട് കുട്ടിയ്ക്ക് വയറുവേദന എന്ന് മനസ്സിലാക്കാന്‍ പോലും മാതാപിതാക്കള്‍ സാധിക്കില്ല. ദഹനക്കേട് മൂലം വയറുവേദന വരാം. അല്ലെങ്കില്‍ വയറ്റില്‍ എന്തെങ്കിലും അസ്വസ്ഥതകള്‍ വരുമ്പോള്‍ അതുമല്ലെങ്കില്‍ അമിതമായി ഗ്യാസ് നിറയുമ്പോഴെല്ലാം തന്നെ വയറുവേദനിക്കാം. ഇത് മാറ്റി എടുക്കാന്‍ പെട്ടെന്ന് വീട്ടില്‍ തന്നെ ചെയ്യാവുന്ന കാര്യങ്ങള്‍ നോക്കാം.
ജാതിക്ക
നിരവധി ഔഷധ ഗുണങ്ങളാണ് ജാതിക്കയ്ക്ക് ഉള്ളത്. പ്രത്യേകിച്ച് ദഹന പ്രശ്‌നങ്ങള്‍ അകറ്റന്‍ ജാതിക്ക വളരെ നല്ലത് തന്നെയാണ്. ജാതിക്കയുടെ കുരു, ജാതി പത്രി, ജാതിക്കയുടെ തൊണ്ട്, ജാതി ഇല എന്നിവയെല്ലാം തന്നെ ഔഷധ ഗുണങ്ങള്‍ ഉള്ളവയാണ്. നല്ല മണവും ഒരു ചവര്‍പ്പ് കലര്‍ന്ന രുചിയുമുള്ള ഈ ജാതിക്കയുടം കുരു ചുട്ടെടുത്ത് അത് പൊടിച്ച് തേനില്‍ ചാലിച്ച് കുട്ടികള്‍ക്ക് കൊടുക്കാവുന്നതാണ്. ദഹന പ്രശ്‌നങ്ങള്‍ വളരെ പെട്ടെന്ന് തന്നെ മാറി കിട്ടും. കുട്ടികള്‍ക്ക് വയറിളക്കം, വയറു ചീര്‍ക്കല്‍, അല്ലെങ്കില്‍ വയറ്റില്‍ അസിഡിറ്റി എന്നീ ബുദ്ധിമുട്ടുകള്‍ വന്നാല്‍ ജാതിക്ക കുരു തേനില്‍ ചാലിച്ച് നല്‍കാവുന്നതാണ്. തേന്‍ ഇല്ലെങ്കില്‍ ചെറു ചൂടുവെള്ളത്തില്‍ ചാലിച്ച് നല്‍കിയാലും വളരെ പെട്ടെന്ന് തന്നെ നല്ല ഫലം ലഭിക്കുന്നതാണ്.
ഇഞ്ചി
വയറുവേദന വളരെ വേഗത്തില്‍ മാറ്റി എടുക്കാന്‍ ഇഞ്ചി നല്ലതാണ്. പലരും ഇഞ്ചി നാരങ്ങയുടെ കൂടെ ചതച്ച് ചേര്‍ത്ത് കുടിക്കുന്നത് കാണാം. അല്ലെങ്കില്‍ ഇഞ്ചിയും നാരങ്ങയും വെള്ളം ഉണ്ടാക്കി കുടിക്കുന്നത് കാണാം. എന്നാല്‍ അസിഡിറ്റി മൂലമുള്ള വയറുവേദനയാണ് നിങ്ങള്‍ക്കെങ്കില്‍ നാരങ്ങ അത്ര നല്ലതല്ല. എന്നാല്‍ ഇഞ്ചി ഉപയോഗിച്ച് നിങ്ങള്‍ക്ക് വേഗത്തില്‍ വയറുവേദന മാറ്റി എടുക്കാനും സാധിക്കും. ഇതിനായി ആദ്യം തന്നെ ഇഞ്ചിയും കല്ലുപ്പും ചേര്‍ത്ത് നന്നായിപേയ്സ്റ്റ് പോലെ വെള്ളം ചേര്‍ക്കാതെ ചതച്ച് എടുക്കണം. ഉണ്ട ഉരുട്ടാന്‍ സാധിക്കുന്ന വിധത്തില്‍ വേണം ചതച്ച് എടുക്കാന്‍. അതിന്‌ശേഷം ഇത് ചെറിയ ഉരുളയാക്കി കുട്ടിയോട് ചവയ്ക്കാതെ വിഴുങ്ങാന്‍ പറയുക. ഇത് വേഗത്തില്‍ തന്നെ വയറുവേദന ശമിപ്പിക്കും. ഇതല്ലെങ്കില്‍ ഇഞ്ചി ചതച്ച് അതിന്റെ നീരെടുത്ത് അത് കുറച്ച് തേനില്‍ ചാലിച്ച് കുട്ടിയ്ക്ക് നല്‍കാവുന്നതാണ്. ഇതും വേഗത്തില്‍ തന്നെ വയറുവേദന ശമിപ്പിക്കാന്‍ സഹായിക്കും. ഇഞ്ചി എടുക്കുമ്പോള്‍ അമിതമായി എടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ചിലപ്പോള്‍ നെഞ്ചെരിച്ചിലിന് ഇത് കാരണമാകാം.
അയമോദകം
വീട്ടില്‍ അയമോദകം ഉണ്ടെങ്കില്‍ വയറുവേദനയെല്ലാം ഉടനടി തന്നെ നിങ്ങള്‍ക്ക് ശമിപ്പിക്കാന്‍ സാധിക്കുന്നതാണ്. അയമോദകത്തിന് ദഹന പ്രശ്‌നങ്ങള്‍ നീക്കാന്‍ കഴിവുണ്ട്. അതുപോലെ തന്നെ ദഹന പ്രശ്‌നം മൂലമുള്ള വയറുവേദന പെട്ടെന്ന് ശമിപ്പിക്കാനും ഇത് വളരെ നല്ലതാണ്. വയറുവേദന മാറ്റി എടുക്കാന്‍ ഒരു ടീസ്പൂണ്‍ അയമോദകം കഴിക്കാന്‍ നല്‍കാവുന്നതാണ്. ഇതല്ലെങ്കില്‍ അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാന്‍ നല്‍കാം. ഇതുമല്ലെങ്കില്‍ അയമോദകത്തിന്റെ പൊടി മോരില്‍ കലക്കി കുട്ടിയ്ക്ക് കുടിക്കാന്‍ നല്‍കാവുന്നതാണ്. ഇതെല്ലാം തന്നെ വേഗത്തില്‍ വയറുവേദന കുറയ്ക്കാന്‍ സഹായിക്കും.
കായം
ദഹന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇന്‍ഫ്‌ലമേഷന്‍ കുറയക്കാനും കായത്തിന് കഴിവുണ്ട്. അതിനാല്‍ തന്നെ കുട്ടികള്‍ക്ക് വയറുവേദന വന്നാല്‍ കായത്തിന്റെ പൊടി കുറച്ച് ചൂടുവെള്ളത്തില്‍ കുഴച്ച് അത് കുട്ടിയുടെ പൊക്കിളിലും അതുപോലെ തന്നെ പൊക്കിളിന് ചുറ്റും പുരട്ടാവുന്നതാണ്. ഇത്തരത്തില്‍ പുരട്ടുന്നത് വേഗത്തില്‍ തന്നെ വയറുവേദന കുറയ്ക്കാനും കുട്ടിയ്ക്ക് നല്ല ആശ്വാസം നല്‍കാനും സഹായിക്കും.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033