കവിയൂർ-നടയ്ക്കൽ പാതയുടെ പുനരുദ്ധാരണ പണിക്കുള്ള തുക അനുവദിക്കുന്ന കാര്യം അനിശ്ചിതമായി നീളുന്നു

For full experience, Download our mobile application:
Get it on Google Play

കവിയൂർ : സംസ്ഥാന ബജറ്റിൽ ടോക്കൺ അഡ്വാൻസ് വെച്ചിട്ട് മൂന്നുകൊല്ലം പിന്നിടുമ്പോഴും കവിയൂർ-നടയ്ക്കൽ പാതയുടെ പുനരുദ്ധാരണ പണിക്കുള്ള തുക അനുവദിക്കുന്ന കാര്യം അനിശ്ചിതമായി നീളുന്നു. ഇതിനാൽ അഞ്ച് കിലോമീറ്ററോളം ദൂരം വരുന്ന പാതയുടെ നവീകരണം എങ്ങുമെത്താതെ പോകുന്നു. കവിയൂർ-ചങ്ങനാശ്ശേരി, മല്ലപ്പള്ളി-തിരുവല്ല പാതകളെ ബന്ധിപ്പിക്കുന്ന ബൈപ്പാസാണിത്. പൊതുമരാമത്തിന്റെ അധീനതയിൽ വരുന്ന വഴി വീതിക്കൂട്ടി ടാറിങ് നടത്തണം. നിരത്തിലെ നിരൊഴുക്ക് തടയാൻ ഓടകൾ നിർമിക്കണം. കെടുംവളവുകൾ നിവർക്കണം.

ഇത്തരം പ്രവൃത്തികൾ നടത്തിയാലേ അപകടകടക്കെണി ഒഴിവാകൂ. ഇവയൊക്കെ മാത്യു ടി. തോമസ് എംഎൽഎയുടെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്നാണ്‌ ബജറ്റിലിടംപിടിച്ചത്. എന്നാൽ ടോക്കൺ തുകയായ 100 രൂപയിൽ കിടക്കുന്നതല്ലാതെ ഫണ്ട് അനുവദിക്കാനുള്ള നടപടികൾ എങ്ങുമെത്തുന്നില്ല. പുളിയൻകീഴ്, ചാമയ്ക്കൽ, കാവുങ്കൽ, പുന്നിലം, പാണകുളത്തുപടി, മുണ്ടിയപ്പള്ളി സിഎസ്‌ഐ പള്ളി, മുണ്ടയ്‌ക്കമൺ തുടങ്ങിയ ഇടങ്ങളിൽ പതിനൊന്ന് കെടുംവളവുകൾ നിറഞ്ഞ പാതയാണ്. വഴിയിലൂടെ വെള്ളമൊഴുകി റോഡ് പാത്തിപോലെ കിടക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശൂരിൽ പുലിക്കളി മഹോത്സവത്തിന് ആവേശത്തുടക്കം

0
തൃശൂർ: തൃശൂരിന്റെ സാംസ്കാരിക പെരുമ വിളിച്ചോതി ഓണാഘോഷങ്ങൾക്ക് സമാപനം കുറിക്കുന്ന പുലിക്കളി...

മല്ലികാർജുൻ ഖർഗെയ്‌ക്കെതിരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്നത് ജാതീയ അധിക്ഷേപമാണെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാരിനും ബി...

0
ഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്‌ക്കെതിരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്നത് ജാതീയ...

ആരോഗ്യമന്ത്രി കെ.മുരളീധരന് ഡി.സി.സിയില്‍ സ്വീകരണം നല്‍കി

0
പത്തനംതിട്ട : സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിയായി സ്ഥാനമേറ്റെടുത്തതിന് ശേഷം ആദ്യമായി...

ഇന്ത്യൻ ഉപരാഷ്ട്രപതിയുടെ സന്ദർശനം ; കൊച്ചിയിൽ ഓഗസ്റ്റ് 30, 31 തീയതികളിൽ കർശനമായ ഗതാഗത...

0
കൊച്ചി: ഇന്ത്യൻ ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചിയിൽ ഓഗസ്റ്റ് 30, 31 തീയതികളിൽ...