നമ്മള്‍ ചില ആഹാരങ്ങള്‍ കഴിച്ച് കഴിഞ്ഞാല്‍ വയര്‍ ടപ്പേന്ന് ചീര്‍ക്കുന്നത് കാണാം. ദഹനം കൃത്യമായി നടക്കാത്തത് മൂലമാണ് ഇത്തരത്തില്‍ വയര്‍ നല്ലപോലെ ചീര്‍ക്കുന്നതും അതുപോലെ തന്നെ ചാടുന്നതും. നിങ്ങള്‍ക്ക് പതിവായി അസിഡിറ്റി പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ വയര്‍ ഒരിക്കലും ചുരുങ്ങാതെ നല്ലപോലെ കല്ലച്ച് ചാടി നില്‍ക്കുന്നതും പതിവായിരിക്കും. ഇത് ഇല്ലാതിരിക്കാനും മാറ്റാനും നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന എളുപ്പപ്പണികള്‍ എന്തെല്ലാം എന്ന് നോക്കാം.
ഇഞ്ചിനീര്
വയറിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ഇഞ്ചി വളരെ നല്ലതാണ്. ഇതില്‍ ആന്റിഇന്‍ഫ്‌ലമേറ്ററി ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ഇത് ദഹനപ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്. അതുപോലെ ദഹനം കൃത്യമായി നടക്കുന്നതിനും വയര്‍ ചീര്‍ത്ത് ചാടാതിരിക്കാനും ഇത് വളരെയധികം സഹായിക്കുന്നുണ്ട്. ദഹന പ്രശ്‌നങ്ങള്‍ മൂലമുണ്ടാകുന്ന മനംപെരട്ടല്‍, അതുപോലെ ഓക്കാനം എന്നിവ വരാതിരിക്കാനും വയറ്റിലെ അസിഡിറ്റി കുറയ്ക്കാനും ഇത് സഹായിക്കുന്നു. വയറ്റിലെ ഗ്യാസ് കുറയ്ക്കുന്നതിനായി ഒരു കഷ്ണം ഇഞ്ചി എടുക്കുക. അതുപോലെ, രണ്ട് അല്ലി വെളുത്തുള്ളി, അതുപോലെ, കല്ലുപ്പ് എന്നിവ എടുത്ത് ചതച്ച് നീര് എടുത്ത് കുടിക്കുന്നത് നല്ലതാണ്. അതുമല്ലെങ്കില്‍ ഇഞ്ചിനീരും തേനും ചേര്‍ത്ത് കഴിക്കുന്നത് വയറ്റില്‍ നിന്നും ഗ്യാസ് വേഗത്തില്‍ പോകാന്‍ സഹായിക്കും. ഇത് വയര്‍ കുറയ്ക്കാനും വളരെയധികം സഹായിക്കും.
അയമോദകം
സത്യത്തില്‍ ദഹന പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ നിങ്ങളെ വളരെയധികം സഹായിക്കുന്നതാണ്. പ്രത്യേകിച്ച് ചിലര്‍ക്ക് ചില ആഹാരങ്ങള്‍ കഴിച്ചാല്‍ വയറ്റില്‍ എരിച്ചിലും അസിഡിറ്റിയും വരുന്നത് കാണാം. ഇത്തരം പ്രശ്‌നങ്ങള്‍ വരുന്നത് സത്യത്തില്‍ വയര്‍ ചാടുന്നതിന് ഒരു കാണമാകുന്നുണ്ട്. ഇത് ഇല്ലാതാക്കാന്‍ നിങ്ങള്‍ക്ക് അയമോദകം വെള്ളം തിളപ്പിച്ച് കുടിക്കാവുന്നതാണ്. അതുമല്ലെങ്കില്‍ അയമോദകം പൊടിച്ച് അതില്‍ ഇഞ്ചിപ്പൊടിയും ചേര്‍ത്ത് മിക്‌സ് ചെയ്ത് കഴിക്കാം. അല്ലെങ്കില്‍ ഇത് ചെറുചൂടുവെള്ളത്തില്‍ ചേര്‍ത്ത് മിക്‌സ് ചെയ്ത് കഴിക്കാവുന്നതാണ്. ഇവ രണ്ടും വയര്‍ വേഗത്തില്‍ തന്നെ ശാന്തമാകുന്നതിനും വയറ്റിലെ അസിഡിറ്റി കുറയ്ക്കാനും സഹായിക്കുന്നുണ്ട്.
ജീരകം
കുട്ടികള്‍ക്കായാലും അതുപോലെ തന്നെ മുതിര്‍ന്നവര്‍ക്കായാലും അസിഡിറ്റി വന്നാല്‍ വേഗത്തില്‍ തന്നെ മാറ്റി എടുക്കാന്‍ ജീരകം കഴിക്കുന്നത് സഹായിക്കുന്നതാണ്. ജീരകം വെള്ളം തിളപ്പിച്ച് കുടിക്കാവുന്നതാണ്. അല്ലെങ്കില്‍ ഇത്തരത്തില്‍ അസിഡിറ്റി പ്രശ്‌നങ്ങള്‍ വരുന്നവര്‍ രാവിലെ തന്നെ വെറും വയറ്റില്‍ തലേദിവസം കുതിര്‍ത്ത ജീരകം കഴിക്കുന്നതും നല്ലതാണ്. ഇത് വയറ്റില്‍ നിന്നും അസിഡിറ്റി പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതിന് നിങ്ങളെ സഹായിക്കും. അതുമല്ലെങ്കില്‍ ഒരു ടീസ്പൂണ്‍ ജീരകം എടുത്ത് വായയില്‍ ഇട്ട് ചവച്ചരച്ച് കഴിക്കാവുന്നതാണ്. ഇതും നല്ലത് തന്നെ. ഇത് വേഗത്തില്‍ വയറ്റില്‍ നിന്നും അസിഡിറ്റി ഇല്ലാതാക്കാനും വയര്‍ ചുരുക്കാനും സഹായിക്കുന്നതാണ്.
തൈര്
വയറ്റില്‍ നിന്നും ദഹനപ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ നിങ്ങളെ സഹായിക്കുന്ന ഒരു ഭക്ഷണമാണ് തൈര്. തൈരില്‍ പ്രോബയോട്ടിക് അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ ഇത് ദഹനം കൃത്യമായി നടക്കുന്നതിന് സഹായിക്കുന്നുണ്ട്. വയറ്റിലെ അസിഡിറ്റി കുറയ്ക്കാനും അതുപോലെ വയര്‍ ചുരുക്കാനും ഇത് സഹായിക്കുന്നു. കൃത്യമായി ദഹനം നടക്കാന്‍ എന്നും ആഹാരത്തിന്റെ കൂടെ അല്ലെങ്കില്‍ ആഹാരം കഴിച്ച് കഴിഞ്ഞ് നിങ്ങള്‍ക്ക് തൈര് കഴിക്കാവുന്നതാണ്.
രസം
ദഹനം കൃത്യമാക്കാന്‍ രസം കുടിക്കുന്നത് നല്ലതാണ്. അതുകൊണ്ടാണ് പണ്ട് ചോറ് ഉണ്ട് കഴിഞ്ഞതിന് ശേഷം പലരും രസം കുടിച്ചിരുന്നത്. രസം ദഹനം കൃത്യമായി നടക്കുന്നതിനും വയറ്റിലെ ഗ്യാസ് നീക്കം ചെയ്യുന്നതിനും സഹായിക്കും. ഗ്യാസിന്റെ പ്രശ്‌നം നീക്കം ചെയ്യുമ്പോള്‍ അതില്‍ പരിപ്പിന്റെ വെള്ളം ചേര്‍ക്കാതെ തയ്യാറാക്കി എടുക്കുന്നതായിരിക്കും നല്ലത്. വയര്‍ ചീര്‍ത്ത് വരാതിരിക്കാനും. വയര്‍ അമിതമായി നിറഞ്ഞു എന്ന ഫീല്‍ തോന്നാതിരിക്കാനും ഇത് നല്ലതാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.