വിവാഹ വാഗ്ദാനം നൽകി സ്ത്രീകളില്‍ നിന്ന് പണവും വസ്തുവകകളും തട്ടിയെടുക്കുന്നയാള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: വിവാഹ വാഗ്ദാനം നൽകി സാധാരണക്കാരായ സ്ത്രീകളില്‍ നിന്ന് പണവും വസ്തുവകകളും തട്ടിയെടുക്കുന്നയാള്‍ പിടിയില്‍. പത്തനംതിട്ട റാന്നി സ്വദേശി സെബാസ്റ്റ്യനെയാണ് ചെങ്ങന്നൂര്‍ പോലീസ് പിടികൂടിയത്. അഞ്ച് ലക്ഷം രൂപയും വീട്ടില്‍ വളര്‍ത്തിയിരുന്ന 11 ആടുകളെ അടക്കം കൊണ്ടുപോയി വഞ്ചിച്ചെന്ന പരാതിയിലായിരുന്നു അറസ്റ്റ്. ചെങ്ങന്നൂർ സ്വദേശിനി നല്‍കിയ പരാതിയിലാണ് സെബാസ്റ്റ്യനെ പോലീസ് പിടികൂടിയത്.

പത്രത്തിൽ നൽകിയ വിവാഹ പരസ്യത്തിലൂടെയാണ് സെബാസ്റ്റ്യൻ ഇവരുമായി സൗഹൃദം സ്ഥാപിച്ചത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. സർക്കാർ ഉദ്യോഗസ്ഥന്‍ എന്നാണ് പരിചയപ്പെടുത്തിയത്. പിന്നീട് പലതവണയായി 5 ലക്ഷം രൂപ വാങ്ങി. യുവതി വീട്ടില്‍ വളർത്തി വന്ന 11 ആട്ടിൻകുട്ടികളെയും കൊണ്ടുപോയി. വളർത്തി വലുതായശേഷം തിരികെ നൽകാം എന്ന് പറഞ്ഞായിരുന്നു ഇത്. പിന്നീട് ഇയാള്‍ മുങ്ങിയതിനെ തുടര്‍ന്നാണ് യുവതി പോലീസിനെ സമീപിച്ചത്. കഴിഞ്ഞ ഒരു മാസമായി പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ റാന്നി ബസ് സ്റ്റേഷനിൽ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. നിരവധി സ്ത്രീകളെ ഇത്തരത്തില്‍ ഇയാള്‍ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. തട്ടിപ്പിനിരയായ സാധാരണക്കാര്‍ പരാതി നൽകില്ലെന്ന വിശ്വാസത്തില്‍ പ്രതി കുറ്റകൃത്യങ്ങൾ ആവര്‍ത്തിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി

0
കണ്ണൂർ: കണ്ണൂരിൽ പന്നിക്കെണിയിൽ പുലി കുടുങ്ങി. കണ്ണൂർ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ...

ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള അലവൻസ് ഇരട്ടിയാക്കി സർക്കാർ

0
തിരുവനന്തപുരം : ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിവന്നിരുന്ന അലവൻസ്...

സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

0
തിരുവനന്തപുരം: സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന്...

വെള്ളക്കെട്ടിന് കാരണമായി പറക്കോട് ഓടകള്‍ നിറഞ്ഞ് മണ്ണും മാലിന്യങ്ങളും

0
അടൂര്‍ : അടൂര്‍ പറക്കോട് ഹൈസ്കൂള്‍ ജംഗ്ഷന്‍ മുതല്‍ തീയേറ്റര്‍ ജംഗ്ഷന്‍...