Wednesday, April 2, 2025 11:55 am

ഹോംബാലെ ഫിലിംസിന്റെ മൂന്നാം ഇന്ത്യന്‍ സിനിമയുടെ പ്രഖ്യാപനം ഡിസംബര്‍ 2-ന്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: അഞ്ച് ഭാഷകളിലായി ഒരേസമയം റിലീസ് ചെയ്ത കെജിഎഫ് ചാപ്റ്റര്‍ 1-ന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം കെജിഎഫ് ചാപ്റ്റര്‍ 2-ന്റെ ചിത്രീകരണം പൂര്‍ത്തിയാകാനിരിക്കെ മൂന്നാമത്തെ ബഹുഭാഷാ ചിത്രവുമായി എത്തുകയാണ് ഹിറ്റ്‌മേക്കര്‍ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ്. ചിത്രത്തിന്റെ പേരും താരങ്ങളെയും മറ്റ് അണിയറ പ്രവര്‍ത്തകരുടെ പേരുകളും ഹോംബാലെ ഫിലിംസിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഡിസംബര്‍ 2-ന് ഉച്ചയ്ക്ക് 2.09 മണിക്ക് പ്രഖ്യാപിക്കും. മൂന്ന് ചിത്രങ്ങള്‍ ഇന്ത്യയിലെ വിവിധ ഭാഷകളിലായി ഇറക്കുന്ന ആദ്യ നിര്‍മാണ കമ്പനിയാണ് വിജയ് കിരാഗന്ദൂറിന്റെ ഉടമസ്ഥതയിലുള്ള ഹോംബാലെ ഫിലിംസ്.

കന്നടയില്‍ നിരവധി ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള ഹെംബാലെ ഫിലിംസിന്റെ സ്ഥാപകന്‍ വിജയ് കിരാഗന്ദൂര്‍, സിനിമാ സംവിധാന രംഗത്ത് വളര്‍ന്നുവരുന്ന പ്രതിഭാധനനായ പ്രശാന്ത് നീല്‍ എന്ന സംവിധായകനെ കണ്ടുമുട്ടുന്നതോടെയാണ് കെജിഎഫ് എന്ന മാസ്റ്റര്‍പീസ് സിനിമയുടെ ജനനം. കന്നട, തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ ഒരുക്കിയ ചിത്രം ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ വലിയൊരു നാഴികകല്ലായി. ബാഹുബലിക്ക് ശേഷം ഇന്ത്യയൊട്ടാകെ ആഘോഷിക്കപ്പെട്ട ചിത്രമായിരുന്നു കെജിഎഫ് ചാപ്റ്റര്‍ 1. പൂര്‍ത്തിയാകാനിരിക്കുന്ന കെജിഎഫ് ചാപ്റ്റര്‍ 2-വിനും ഡിസംബര്‍ 2-ന് പ്രഖ്യാപിക്കാനിരിക്കുന്ന ചിത്രത്തിനും പുറമേ കന്നട സൂപ്പര്‍ സ്റ്റാര്‍ പുനീത് രാജ്കുമാര്‍ നായകനായി എത്തുന്ന കന്നട ചിത്രമായ യുവരത്‌ന എന്നിങ്ങനെ മൂന്ന് മെഗാ പ്രോജക്ടുകളുടെ പണിപ്പുരയിലാണ് ഹോംബാലെ ഫിലിംസ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വലഞ്ചുഴിയില്‍ 14 കാരി മരിച്ച കേസില്‍ വഴിത്തിരിവ് ; അച്ഛനെയും സഹോദരനെയും മർദ്ദിക്കുന്നത്...

0
പത്തനംതിട്ട : വലഞ്ചുഴിയില്‍ 14 കാരി മരിച്ച കേസില്‍ വഴിത്തിരിവ്....

ഓഫറിൽ പശുക്കളെ വിൽക്കുന്നുവെന്ന് യൂട്യൂബിൽ പരസ്യം കണ്ട് ഓർഡർ ചെയ്തു ; തട്ടിപ്പിനിരയായി കണ്ണൂർ...

0
കണ്ണൂർ: യൂട്യൂബിൽ വലിയ ഓഫറിൽ പശുക്കളെ വിൽക്കുന്നുണ്ടെന്നുള്ള വീഡിയോ പരസ്യം കണ്ട്...

അങ്ങാടിക്കൽ തെക്ക് പ്രോഗ്രസീവ് ലെെബ്രറിയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സെമിനാര്‍ നടന്നു

0
അങ്ങാടിക്കൽ : അങ്ങാടിക്കൽ തെക്ക് പ്രോഗ്രസീവ് ലെെബ്രറിയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ...

ചെങ്ങന്നൂർ നഗരസഭ സമ്പൂർണ ശുചിത്വ നഗരമായി പ്രഖ്യാപിച്ചു

0
ചെങ്ങന്നൂർ : മാലിന്യമുക്ത നവ കേരളം ക്യാമ്പയിന്റെ ഭാഗമായി ചെങ്ങന്നൂർ...