ഹോംബാലെ ഫിലിംസിന്റെ മൂന്നാം ഇന്ത്യന്‍ സിനിമയുടെ പ്രഖ്യാപനം ഡിസംബര്‍ 2-ന്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: അഞ്ച് ഭാഷകളിലായി ഒരേസമയം റിലീസ് ചെയ്ത കെജിഎഫ് ചാപ്റ്റര്‍ 1-ന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം കെജിഎഫ് ചാപ്റ്റര്‍ 2-ന്റെ ചിത്രീകരണം പൂര്‍ത്തിയാകാനിരിക്കെ മൂന്നാമത്തെ ബഹുഭാഷാ ചിത്രവുമായി എത്തുകയാണ് ഹിറ്റ്‌മേക്കര്‍ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ്. ചിത്രത്തിന്റെ പേരും താരങ്ങളെയും മറ്റ് അണിയറ പ്രവര്‍ത്തകരുടെ പേരുകളും ഹോംബാലെ ഫിലിംസിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഡിസംബര്‍ 2-ന് ഉച്ചയ്ക്ക് 2.09 മണിക്ക് പ്രഖ്യാപിക്കും. മൂന്ന് ചിത്രങ്ങള്‍ ഇന്ത്യയിലെ വിവിധ ഭാഷകളിലായി ഇറക്കുന്ന ആദ്യ നിര്‍മാണ കമ്പനിയാണ് വിജയ് കിരാഗന്ദൂറിന്റെ ഉടമസ്ഥതയിലുള്ള ഹോംബാലെ ഫിലിംസ്.

കന്നടയില്‍ നിരവധി ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള ഹെംബാലെ ഫിലിംസിന്റെ സ്ഥാപകന്‍ വിജയ് കിരാഗന്ദൂര്‍, സിനിമാ സംവിധാന രംഗത്ത് വളര്‍ന്നുവരുന്ന പ്രതിഭാധനനായ പ്രശാന്ത് നീല്‍ എന്ന സംവിധായകനെ കണ്ടുമുട്ടുന്നതോടെയാണ് കെജിഎഫ് എന്ന മാസ്റ്റര്‍പീസ് സിനിമയുടെ ജനനം. കന്നട, തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ ഒരുക്കിയ ചിത്രം ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ വലിയൊരു നാഴികകല്ലായി. ബാഹുബലിക്ക് ശേഷം ഇന്ത്യയൊട്ടാകെ ആഘോഷിക്കപ്പെട്ട ചിത്രമായിരുന്നു കെജിഎഫ് ചാപ്റ്റര്‍ 1. പൂര്‍ത്തിയാകാനിരിക്കുന്ന കെജിഎഫ് ചാപ്റ്റര്‍ 2-വിനും ഡിസംബര്‍ 2-ന് പ്രഖ്യാപിക്കാനിരിക്കുന്ന ചിത്രത്തിനും പുറമേ കന്നട സൂപ്പര്‍ സ്റ്റാര്‍ പുനീത് രാജ്കുമാര്‍ നായകനായി എത്തുന്ന കന്നട ചിത്രമായ യുവരത്‌ന എന്നിങ്ങനെ മൂന്ന് മെഗാ പ്രോജക്ടുകളുടെ പണിപ്പുരയിലാണ് ഹോംബാലെ ഫിലിംസ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...