വീട്ടമ്മയായ ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ സ്വത്തില്‍ തുല്യ അവകാശം : ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: വീട്ടമ്മയായ ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ സ്വത്തില്‍ തുല്യ അവകാശമെന്ന് മദ്രാസ് ഹൈക്കോടതി. വീട്ടമ്മമാര്‍ കുടുംബത്തിന്റെ കാര്യങ്ങള്‍ക്കായി സമയം നോക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഭര്‍ത്താവിന്റെ പാതി സ്വത്തിന് അവര്‍ക്ക് അവകാശമുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. ഇരുപത്തിനാലു മണിക്കൂര്‍ ജോലിയാണ് വീട്ടമ്മമാരുടേതെന്ന് ജസ്റ്റിസ് കൃഷ്ണന്‍ രാമസ്വാമി പറഞ്ഞു. ഭര്‍ത്താവ് സ്വന്തം പണം കൊണ്ടു വാങ്ങുന്ന സ്വത്തിന് വീട്ടമ്മയായ ഭാര്യയ്ക്ക് തുല്യ അവകാശമുണ്ട്. കുടുംബം നോക്കുന്ന ഭാര്യയുടെ പിന്തുണയില്ലാതെ ഭര്‍ത്താവിന് അത്രയും പണം സ്വരൂപിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.

സ്വത്ത് ഭര്‍ത്താവിന്റെയോ അല്ലെങ്കില്‍ ഭാര്യയുടെയോ പേരിലായിരിക്കാം വാങ്ങിയത്. എന്നാല്‍ അതിനുള്ള പണമുണ്ടാക്കിയത് ഭാര്യയുടെയും ഭര്‍ത്താവിന്റെയും തുല്യമായ പ്രയത്നത്താലാണ്- കോടതി പറഞ്ഞു. ഭര്‍ത്താവിനെയും കുഞ്ഞുങ്ങളെയും നോക്കുന്ന സ്ത്രിക്ക് സ്വന്തമെന്നു പറയാന്‍ ഒന്നും ഇല്ലാത്ത അവസ്ഥ ഉണ്ടാവരുത്. വീട്ടമ്മമാര്‍ ചെയ്യുന്ന സംഭാവനകളെ അഭിസംബോധന ചെയ്യുന്ന നിയമം ഇതുവരെ നിര്‍മിക്കപ്പെട്ടിട്ടില്ല. എന്നാല്‍ കോടതിക്ക് അവരുടെ ത്യാഗത്തെ കാണാതിരിക്കാനാവില്ലെന്ന് ബെഞ്ച് പറഞ്ഞു. അച്ഛന്റെ സ്വത്തില്‍ അമ്മയ്ക്കു പാതി അവകാശം നല്‍കുന്നതിന് എതിരെ മക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണങ്ങള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....