രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ഹോമിയോ മരുന്ന് വിതരണം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ഹോമിയോപ്പതി മരുന്നുകള്‍ ജില്ലയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ഹോമിയോ ചികിത്സാ സ്ഥാപനങ്ങളിലും ലഭ്യമാകുമെന്ന് ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി. ബിജുകുമാര്‍ അറിയിച്ചു.

കേന്ദ്ര സര്‍ക്കാര്‍ ആയുഷ് വകുപ്പ് പ്രോട്ടോക്കോള്‍ പ്രകാരമാണ് മരുന്ന് നല്‍കുന്നത്. മരുന്നുകള്‍ ഉപയോഗിക്കുന്നതിനൊപ്പം ആരോഗ്യ, ആയുഷ് വകുപ്പുകളുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളിലേക്ക് ആവശ്യമായ മരുന്നുകള്‍ ആലപ്പുഴയിലെ സര്‍ക്കാര്‍ ഹോമിയോ ഔഷധ നിര്‍മാണ ശാലയില്‍ നിന്ന് എത്തിച്ചിട്ടുണ്ട്. മരുന്ന് വാങ്ങുന്നവര്‍ ഡേറ്റാ രജിസ്റ്ററില്‍ വിശദമായ വിലാസവും ഫോണ്‍ നമ്പരും രേഖപ്പെടുത്തണം. രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള ഹോമിയോ ഔഷധങ്ങള്‍ നല്‍കുന്നതിന്റെ തുടര്‍ പഠനങ്ങള്‍ പത്തനംതിട്ട ജില്ലയില്‍ നടത്താന്‍ കേന്ദ്ര ഹോമിയോപ്പതി ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്‍പ്പെടെ ഗവേഷണ ഗ്രൂപ്പുകളുടെ വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഡിഎംഒ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...