Tuesday, July 8, 2025 1:40 am

ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് ആനന്ദ് ഏകർഷിക്ക് ജന്മനാടിന്റെ സ്വീകരണം

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : ആറ്റം എന്ന പ്രഥമചിത്രത്തിലൂടെ തന്നെ മികച്ച സിനിമ, മികച്ച തിരക്കഥ എന്നിവയ്ക്കുള്ള ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയ ചലച്ചിത്ര പ്രതിഭ ആനന്ദ ഏകർഷിക്ക് ജന്മനാടായ മല്ലപ്പള്ളിയിൽ വൻ പൗരസ്വീകരണം നല്കുന്നു. ഇപ്പോൾ കൊച്ചിയിൽ താമസിക്കുന്ന മല്ലപ്പളളി മടുക്കോലി കണ്ണമല കെ എം ഏബ്രഹാം, സൗമി ദമ്പതികളുടെ മകനായ ആനന്ദിന് മല്ലപ്പളളി പൗരാവലിയുടെ അനുമോദനവും ആദരവും അർപ്പിച്ചുകൊണ്ടുള്ള പൊതുസമ്മേളനം 2024 നവംബർ 19 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് മല്ലപ്പളളി സെന്റ് ജോൺസ് ബഥനി ഓർത്തഡോക്സ് പള്ളിയുടെ ആഡിറ്റോറിയത്തിൽ ചേരുന്നതാണ്. അഡ്വ. മാത്യു ടി തോമസ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേരുന്ന അനുമോദനം സമ്മേളനം സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പ്രൊഫ പി ജെ കുര്യൻ, ആന്റോ ആന്റണി എംപി എന്നിവർ മുഖ്യപ്രഭാഷണം നടത്തും. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക ആധ്യാത്മിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ ആശംസകൾ അറിയിക്കും. സ്വീകരണം സമ്മേളനത്തിന്റെ വിജയത്തിനായി മല്ലപ്പളളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിദ്യമോൾ എസ് അധ്യക്ഷയും എൽഡിഎഫ് ജില്ല കൺവീനറും ഓട്ടോകാസ്റ്റ് ചെയർമാനുമായ അലക്സ് കണ്ണമല കൺവീനറുമായ വിപുലമായ ജനകീയ കമ്മറ്റി രൂപീകരിച്ചു പ്രവർത്തിച്ചുവരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും

0
ജില്ലയിലെ ആരോഗ്യ വകുപ്പിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്- പട്ടികവര്‍ഗം...

അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വായനാപക്ഷാചരണ താലൂക്ക് സമാപനം സംഘടിപ്പിച്ചു

0
പത്തനംതിട്ട : അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച വായനാപക്ഷാചരണ സമാപനവും...

കുടുംബശ്രീയും വിജ്ഞാന കേരളവും നടപ്പാക്കുന്ന ഹയര്‍ ദി ബെസ്റ്റ് പദ്ധതിയുടെ ജില്ലയിലെ മൂന്നാമത്തെ പ്രാദേശിക...

0
പത്തനംതിട്ട : കുടുംബശ്രീയും വിജ്ഞാന കേരളവും നടപ്പാക്കുന്ന ഹയര്‍ ദി ബെസ്റ്റ്...