ലീഗിനെതിരെ ആഞ്ഞടിച്ച് സജി ചെറിയാൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലീഗിനെതിരെ ആഞ്ഞടിച്ച് സജി ചെറിയാൻ. മുസ്ലിം ലീഗിൽ ഒരു വിഭാഗം തീവ്ര ചിന്താഗതിക്കാരുമായി സഹകരിക്കുന്നുവെന്നും നേതൃത്വം അറിഞ്ഞോ അറിയാതെയോ വീഴുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗിനകത്ത് തിരുത്തൽ പ്രക്രിയ ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാണക്കാട് തങ്ങളെ മുഖ്യമന്ത്രി അപമാനിച്ചിട്ടില്ല. ലീഗിന്റെ സംസ്ഥാന അധ്യക്ഷനെയാണ് മുഖ്യമന്ത്രി വിമർശിച്ചത്. ലീഗിന്റെ ഇപ്പോഴത്തെ നേതൃത്വം തെറ്റായ ദിശയിൽ പോകുന്നുവെന്നും അതിനെയാണ് വിമർശിച്ചതെന്നുമാണ് സജി ചെറിയാൻ വിശദീകരിക്കുന്നത്. മനുഷ്യനെ വ്യത്യസ്ത ചേരിയിൽ ആക്കി വോട്ട് നേടാനുള്ള ശ്രമമാണ് നടത്തുന്നത്. ജാതീയമായ ചേരിതിരിവ് ഉണ്ടാക്കാൻ തെരഞ്ഞെടുപ്പിൽ ശ്രമം നടത്തുന്നുവെന്നും സജി ചെറിയാൻ വിമര്‍ശിക്കുന്നു. എസ്ടിപിഐയും ജമാഅത്തെ ഇസ്ലാമിയും തീവ്ര വലതുപക്ഷ നിലപാട് സ്വീകരിക്കുന്നവർ അവരെ അകറ്റിനിർത്താൻ മുസ്ലിംലീഗ് തയ്യാറാവണമെന്നും അദ്ദേഹം വ്യക്തമാക്കി.

മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ വിമര്‍ശത്തില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ ആഞ്ഞടിച്ച് ലീഗ് മുഖപത്രം ചന്ദ്രികയുടെ മുഖപ്രസംഗം. മുഖ്യമന്ത്രിയുടെ അസ്വസ്ഥതയ്ക്ക് കാരണം സംഘപരിവാറുമായുള്ള ബന്ധമാണെന്ന് ചന്ദ്രിക വിമര്‍ശിച്ചു. സാദിഖലി തങ്ങളെ ലക്ഷ്യം വയ്ക്കുന്നതിലൂടെ ഈ നാട് തകര്‍ന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന സംഘപരിവാര്‍ താത്പര്യങ്ങള്‍ക്ക് കൈത്താങ്ങ് നല്‍കുകയാണ് മുഖ്യമന്ത്രി പിറണായി വിജയന്‍ ചെയ്യുന്നതെന്നും ചന്ദ്രിക മുഖപ്രസംഗം കുറ്റപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ മിന്നൽ സമരവുമായി രാഹുൽ

0
ന്യൂഡൽഹി : സിജെപിയുടെ വിദ്യാ‍ർത്ഥി സമരത്തിൽ പോലീസ് നടത്തിയ പെല്ലറ്റ്...

സിവിൽ ജഡ്ജിയാകാൻ അഭിഭാഷകവൃത്തിയിലെ പരിചയം മൂന്ന് വർഷത്തിൽ നിന്ന് ഒരുവർഷമായി കുറച്ചു ; സുപ്രീം...

0
ന്യൂഡൽഹി : സിവിൽ ജഡ്ജി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് ആവശ്യമായ അഭിഭാഷകവൃത്തിയിലെ...

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...

ഇന്ത്യ-ബ്രസീൽ മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനം ; ഗ്രൗണ്ടുകൾ നിർമിക്കൂവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ്...

0
ന്യൂഡൽഹി : ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദഫുട്‌ബോൾ മത്സരം ബഹിഷ്‌കരിക്കണമെന്ന് മുൻ...