നിങ്ങൾ വിപണിയിൽ പുതിയ സ്‍കൂട്ടർ വാങ്ങാൻ പോകുകയാണെങ്കിൽ, തീർച്ചയായും ഹോണ്ട ആക്ടിവ നിങ്ങളുടെ മനസിൽ വരും. പലരുടെയും പ്രിയപ്പെട്ട സ്‍കൂട്ടറാണിത്. 2024 ജൂണിലെ ഇരുചക്രവാഹനങ്ങളുടെ വിൽപ്പന കണക്കുകളും ഇത് സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ മാസത്തെ ആക്ടിവയുടെ വിൽപ്പനയുമായി ബന്ധപ്പെട്ട കണക്കുകൾ ജാപ്പനീസ് ഇരുചക്രവാഹന കമ്പനിയായ ഹോണ്ട അടുത്തിടെ പുറത്തുവിട്ടിരുന്നു. കമ്പനിയുടെ കണക്കനുസരിച്ച്, 2024 ജൂണിൽ മൊത്തം 2,33,376 യൂണിറ്റ് ഹോണ്ട ആക്ടിവ വിറ്റു. ഇന്ത്യയിലെ ബൈക്കുകളെക്കുറിച്ച് പറയുമ്പോൾ, ഹീറോ സ്‌പ്ലെൻഡർ, ഹോണ്ട ഷൈൻ, ബജാജ് പൾസർ തുടങ്ങിയ ബൈക്കുകളാണ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത്. അതേസമയം ടിവിഎസ് ജൂപ്പിറ്റർ പോലുള്ള കരുത്തുറ്റ സ്‌കൂട്ടറുകളോടാണ് ആക്ടിവ നേരിട്ട് മത്സരിക്കുന്നത്. എന്നാൽ ജൂണിൽ ഹീറോ സ്‌പ്ലെൻഡർ ഒഴികെ മറ്റെല്ലാ സ്‌കൂട്ടറുകളും ബൈക്കുകളും പിന്തള്ളുന്ന തരത്തിൽ ഹോണ്ട ആക്ടിവ വൻ മുന്നേറ്റം നടത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ആക്ടിവയുടെ വിൽപ്പന കൂടുതലായിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.