ജോയിൻറ് കൗൺസിൽ പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് റാന്നിയില്‍ ആവേശോജ്വല തുടക്കം

For full experience, Download our mobile application:
Get it on Google Play

റാന്നി: ജോയിൻറ് കൗൺസിൽ പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് റാന്നിയില്‍ ആവേശോജ്വല തുടക്കം. ആദ്യ ദിവസമായ ഇന്ന് നടന്ന സാംസ്കാരിക സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ജി അഖില്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ അസി.സെക്രട്ടറി അഡ്വ. കെ.ജി രതീഷ് കുമാര്‍, ജോയിന്‍റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എൻ കൃഷ്ണകുമാർ, ആർ രമേശ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.പ്രദീപ് കുമാര്‍, മാത്യു വർഗിസ്, എൻ സോയ മോൾ ജില്ലാ പ്രസിഡൻ്റ് ആര്‍ മനോജ് കുമാർ, ട്രഷറർ പിഎസ് മനോജ് കുമാർ, എന്‍.വി സന്തോഷ്, എസ് അഖില്‍ എന്നിവർ പ്രസംഗിച്ചു.

നാളെ രാവിലെ 10ന് വി ആർ ബീനമോൾ നഗറിൽ നടക്കുന്ന പ്രതിനിധി സമ്മേളനം നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. ജോയിൻറ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി ജി അഖിൽ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിക്കും. സിപിഐ ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി പി.ആര്‍ ഗോപിനാഥൻ, ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എൻ കൃഷ്ണകുമാർ, ആര്‍ രമേശ്, എ.ഗ്രേഷ്യസ്, കെജി ഒഎഫ് ജില്ലാ സെക്രട്ടറി സി.കെ ഹാബി, എ കെ എസ് ടി യു ജില്ലാ സെക്രട്ടറി റെജി മലയാലപ്പുഴ എന്നിവർ സംസാരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...