Thursday, March 27, 2025 1:12 am

ഹോണ്ട അമേസ് കാറിൻ്റെ കാഴ്ച മറയുന്ന ക്യാമറ മാറ്റി നൽകുവാനും 35000 രൂപ നഷ്ടം നൽകുവാനും വിധി

For full experience, Download our mobile application:
Get it on Google Play

തൃശൂർ  : ഹോണ്ട അമേസ് കാറിൻ്റെ റിയർവ്യൂ ക്യാമറ കാഴ്ച മറഞ്ഞ് ശരിയായി പ്രവർത്തിക്കുന്നില്ല എന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ പഴയന്നൂർ സ്വദേശി രമേശ് കുമാർ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ഒല്ലൂക്കരയിലുള്ള വിഷൻ മോട്ടോർസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയ്ഡയിൽ പ്രവർത്തിച്ചു വരുന്ന ഹോണ്ട കാർസ് ഇന്ത്യാ ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും ഇപ്രകാരം വിധിയായത്. വാഹനം പുറകിലേക്ക് എടുക്കുമ്പോൾ ക്യാമറയിൽ നമ്പർ പ്ലേറ്റിൻ്റെ പ്രതിബിംബം വന്ന് മറയുന്നതിനാൽ ശരിയായി കാണുവാൻ കഴിയാത്ത അവസ്ഥയാകുന്നു. പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചു.

എതിർകക്ഷികൾ ഹർജിക്കാരന് നൽകിയ വാഹനത്തിൻ്റെ ബ്രോഷറിൽ ഇപ്രകാരം നമ്പർ പ്ലേറ്റിൻ്റെ പ്രതിബിംബം വന്ന് മറയുന്നത് പ്രദർശിപ്പിച്ചിട്ടില്ലാത്തതാകുന്നു. റിയർവ്യു ക്യാമറയിൽ കാണുന്നതിൽ തടസ്സം വരുന്നത് വാഹനം ഉപയോഗിക്കുന്നവർക്ക് വിഷമം സൃഷ്ടിക്കുമെന്ന് കോടതി വിലയിരുത്തി. എതിർകക്ഷികളുടെ പ്രവൃത്തി അനുചിത ഇടപാടാണെന്ന് വിലയിരുത്തിയ പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി തടസ്സം സൃഷ്ടിക്കപ്പടാത്ത ക്യാമറ സ്ഥാപിച്ച് നല്കണമെന്നും അതിന് സാധിച്ചില്ലെങ്കിൽ 15000 രൂപ നൽകണമെന്നും കൂടാതെ നഷ്ടപരിഹാരമായി 25000 രൂപ നൽകണമെന്നും ചിലവിലേക്ക് 10000 രൂപ നൽകണമെന്നും വിധിയിൽ പറയുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ. ഏ.ഡി. ബെന്നി ഹാജരായി വാദം നടത്തി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രിയുടെ 32 ജെ എല്‍...

0
പത്തനംതിട്ട : പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി...

വിജ്ഞാന കേരളത്തിന്റെ നേതൃത്വത്തില്‍ കല്ലുപ്പാറ കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ മാര്‍ച്ച് 29 ന് ജോബ്...

0
പത്തനംതിട്ട : വിജ്ഞാന കേരളത്തിന്റെ നേതൃത്വത്തില്‍ കല്ലുപ്പാറ കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍...

വോട്ടര്‍പട്ടിക ശുദ്ധീകരണത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണം ; ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക ശുദ്ധീകരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍...

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ‘പഴമയും പുതുമയും’ തലമുറ സംഗമം നടത്തി

0
പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ 'പഴമയും പുതുമയും' തലമുറ...