Monday, July 7, 2025 1:02 pm

ഹോണ്ട എലിവേറ്റ് എസ്‌യുവി വാങ്ങാൻ ആഗ്രഹിക്കുന്നവർ ആറ് മാസം കാത്തിരിക്കേണ്ടി വരും

For full experience, Download our mobile application:
Get it on Google Play

ഹോണ്ട അടുത്തിടെയാണ് ഇന്ത്യൻ വിപണിയിൽ ഹോണ്ട എലിവേറ്റ് (Honda Elevate) എസ്‌യുവി രാജ്യത്ത് ലോഞ്ച് ചെയ്തത്. ഈ വാഹനത്തിന്റെ ബുക്കിഗ്  ജൂലൈ 3 മുതലാണ് ആരംഭിച്ചത്. ഹോണ്ട എലിവേറ്റിന്റെ വിൽപ്പന സെപ്റ്റംബർ 4ന് ആരംഭിച്ചിരുന്നു. ഇത്രയും നേരത്തെ ബുക്കിഗ്  ആരംഭിച്ച എലിവേറ്റിന്റെ വെയിറ്റിങ് പിരീഡും വൻതോതിൽ ഉയർന്നു. ഹോണ്ട എലിവേറ്റ് എസ്‌യുവി വാങ്ങാൻ ആഗ്രഹിക്കുന്നവർ ഇപ്പോൾ ബുക്ക് ചെയ്താൽ ആറ് മാസം കാത്തിരിക്കേണ്ടി വരും. ഹോണ്ട എലിവേറ്റിന്റെ എൻട്രി ലെവൽ SV വേരിയന്റിന് 11 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുള്ള ടോപ്പ് – സ്പെക്ക് ZX വേരിയന്റിന് 16 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില. SV, V, VX, ZX എന്നീ നാല് വേരിയന്റുകളിലാണ് ഈ എസ്‌യുവി ലഭ്യമാകുന്നത്.

എലിവേറ്റിന്റെ എസ്‌വി, വി വേരിയന്റുകളുടെ വെയിറ്റിങ് പിരീഡ് താരതമ്യേന കുറവാണ്. ഏകദേശം രണ്ടോ മൂന്നോ മാസത്തിനുള്ളിൽ ഈ വേരിയന്റുകൾ ഡെലിവറി ചെയ്യും. ഹോണ്ട എലിവേറ്റ് എസ്‌യുവിയുടെ ടോപ്പ് സ്പെക് വേരിയന്റുകളായ VX, ZX എന്നിവയ്ക്കാണ് കൂടുതൽ വെയിറ്റിങ് പിരീഡ് ഉള്ളത്. മിക്ക സ്ഥലങ്ങളിലും ഏകദേശം ആറ് മാസത്തെ വെയിറ്റിങ് പിരീഡാണുള്ളത്. എസ്‌യുവിക്ക് എതിരാളികളെക്കാൾ കുറഞ്ഞ വിലയും ഏറ്റവും മികച്ച സവിശേഷതകളുമാണുള്ളത്. വില പ്രഖ്യാപിച്ചതോടെയാണ് വാഹനത്തിന്റെ ബുക്കിംഗ്  വൻതോതിൽ ഉയർന്നത്. ബുക്കിഗ്  കൂടിയ വേരിയന്റുകൾക്കാണ് കാത്തിരിപ്പ് കാലയളവും വർധിച്ചിരിക്കുന്നത്.

വില പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ മികച്ച സവിശേഷതകളുള്ള ടോപ്പ് – സ്പെക്ക് വേരിയന്റുകൾക്ക് കൂടുതൽ ബുക്കിഗ് ലഭിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മൊത്തം എലിവേറ്റ് ബുക്കിഗുകളിൽ 60 ശതമാനവും VX, ZX എന്നീ വേരിയന്റുകൾക്കാണ് ലഭിച്ചത്. മൊത്തം ബുക്കിഗിന്റെ 65 ശതമാനവും സിവിടി ഗിയർബോക്‌സുമായി വരുന്ന മോഡലുകൾക്കാണുള്ളത്. സമാന സെഗ്മെന്റിൽ വരുന്ന മറ്റ് വാഹനങ്ങളുടെ ഓട്ടോമാറ്റിക്ക് വേരിയന്റുകളുമായി താരതമ്യം ചെയ്യുമ്പോൾ എലിവേറ്റിന് വില വളരെ കുറവാണ്. ഹോണ്ട എലിവേറ്റ് എസ്‌യുവിയിൽ ഹോണ്ട സിറ്റിയിലുള്ള അതേ എഞ്ചിനാണുള്ളത്. ഈ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ 121 എച്ച്‌പി പവറും 145 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു.

6 സ്പീഡ് മാനുവൽ, 7 സ്റ്റെപ്പ് സിവിടി ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ ഓപ്ഷനുകളുമായിട്ടാണ് എഞ്ചിൻ വരുന്നത്. എലിവേറ്റ് മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷൻ ഒരു ലിറ്റർ പെട്രോളിൽ 15.31 കിലോമീറ്റർ മൈലേജ് നൽകുന്നു. സിവിടി ഓപ്ഷൻ ഒരു ലിറ്റർ പെട്രോളിൽ 16.92 കിലോമീറ്റർ മൈലേജ് നൽകുന്നു. ഹോണ്ട എലിവേറ്റിന്റെ ഡെലിവറി ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ് എന്നിവയാണ് ഹോണ്ട എലിവേറ്റിന്റെ എതിരാളികൾ. ഈ രണ്ട് വാഹനങ്ങളും ഡീസൽ എഞ്ചിൻ ഓപ്ഷനിലും ലഭ്യമാണ്. മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ എന്നീ എലിവേറ്റിന്റെ വേരിയന്റുകൾ പെട്രോൾ-ഹൈബ്രിഡ് പവർട്രെയിൻ ഓപ്ഷനുകളിലും ലഭ്യമാണ്. ഈ വേരിയന്റുകളുടെ പെട്രോൾ എഞ്ചിനുമായി വരുന്ന ഓപ്ഷനുകളെക്കാൾ കുറഞ്ഞ വിലയിലാണ് ഹോണ്ട എലിവേറ്റ് ലഭ്യമാകുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചർച്ച പരാജയം ; സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം

0
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം. സ്വകാര്യ ബസ് ഉടമകളുമായി...

സി.​പി.​ഐ പ​ന്ത​ളം മ​ണ്ഡ​ലം സ​മ്മേ​ള​നം ക​ഴി​ഞ്ഞ​തോ​ടെ പാ​ർ​ട്ടി​യി​ൽ വി​ഭാ​ഗീ​യ​ത ശ​ക്ത​മാ​കു​ന്നു

0
പ​ന്ത​ളം : സി.​പി.​ഐ പ​ന്ത​ളം മ​ണ്ഡ​ലം സ​മ്മേ​ള​നം ക​ഴി​ഞ്ഞ​തോ​ടെ പാ​ർ​ട്ടി​യി​ൽ വി​ഭാ​ഗീ​യ​ത...

കുവൈത്തിലുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം

0
കുവൈത്ത് സിറ്റി : കുവൈത്തിലുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. അൽ വഫ്രയിലാണ്...

വഖഫ് നിയമ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത് ക്രേന്ദ സർക്കാർ

0
ന്യൂഡൽഹി: പുതിയ വഖഫ് നിയമം സ്റ്റേ ചെയ്യണമോ എന്ന വിഷയം സുപ്രീം...