സി.​പി.​ഐ പ​ന്ത​ളം മ​ണ്ഡ​ലം സ​മ്മേ​ള​നം ക​ഴി​ഞ്ഞ​തോ​ടെ പാ​ർ​ട്ടി​യി​ൽ വി​ഭാ​ഗീ​യ​ത ശ​ക്ത​മാ​കു​ന്നു

For full experience, Download our mobile application:
Get it on Google Play

പ​ന്ത​ളം : സി.​പി.​ഐ പ​ന്ത​ളം മ​ണ്ഡ​ലം സ​മ്മേ​ള​നം ക​ഴി​ഞ്ഞ​തോ​ടെ പാ​ർ​ട്ടി​യി​ൽ വി​ഭാ​ഗീ​യ​ത ശ​ക്ത​മാ​കു​ന്നു. ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ ഇ​ട​പെ​ട​ലു​ക​ളാ​ണ്​ പ്രാ​ദേ​ശി​ക ഘ​ട​ക​ത്തി​ൽ എ​തി​ർ​പ്പു​ക​ൾ​ക്ക്​ ഇ​ട​യാ​ക്കു​ന്ന​ത്.
ത​ല​മു​തി​ർ​ന്ന പ​ല നേ​താ​ക്ക​ളെ​യും ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ പാ​ർ​ട്ടി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യി​രു​ന്നു. മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി എ. ​പി ജ​യ​നെ പു​റ​ത്താ​ക്കി​യ​ത് വ​നി​താ നേ​താ​വി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് പി​ന്നീ​ട് വ​നി​ത നേ​താ​വി​നെ​യും പു​റ​ത്താ​ക്കി. ഇ​തി​നി​ട​യി​ൽ ജി​ല്ല സി.​പി.​ഐ​യി​ൽ വി​ഭാ​ഗീ​യ​ത രൂ​ക്ഷ​മാ​വു​ക​യും ചെ​യ്തു. മ​ണ്ഡ​ലം സ​മ്മേ​ള​ന​ങ്ങ​ളി​ലും ഇ​ത്​ പ്ര​തി​ഫ​ലി​ക്കു​ക​യാ​ണ്. പ​ന്ത​ള​ത്ത് ന​ട​ന്ന മ​ണ്ഡ​ലം സ​മ്മേ​ള​ന​ത്തി​ൽ പ​ന്ത​ള​ത്തു​കാ​ര​നാ​യ എ​സ്. അ​ജ​യ​കു​മാ​റി​നെ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ത​ത്വ​ത്തി​ൽ ധാ​ര​ണ​യാ​യ​താ​ണ്.

എ​ന്നാ​ൽ പ​ന്ത​ള​ത്തി​ന്‍റെ സ​മീ​പ പ്ര​ദേ​ശ​ത്തു​ള​ള ബൈ​ജു​വി​നെ സെ​ക്ര​ട്ട​റി​യാ​യി ജി​ല്ല നേ​തൃ​ത്വം പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. സ​മ്മേ​ള​ന​ത്തി​ൽ ത​ർ​ക്ക​ത്തി​നി​ട​യാ​ക്കി തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് പോ​കു​മെ​ന്നു ക​ണ്ട​തോ​ടെ നേ​തൃ​ത്വം ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു. ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ പ്ര​വൃ​ത്തി​ക​ളി​ൽ അ​സം​തൃ​പ്ത​രാ​യ വ​ലി​യൊ​രു വി​ഭാ​ഗം സ​ജീ​വ​മാ​ണ്. സ​മാ​ന സം​ഭ​വ​ങ്ങ​ളാ​ണ്​ അ​ടൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യി​ലും സം​ഭ​വി​ച്ച​ത്. അ​ടൂ​ർ എം.​എ​ൽ.​എ​യാ​യ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ പ​ന്ത​ള​ത്തെ പ്രാ​ദേ​ശി​ക കാ​ര്യ​ങ്ങ​ളി​ലും വി​ക​സ​ന കാ​ര്യ​ങ്ങ​ളി​ലും കാ​ര്യ​മാ​യി ശ്ര​ദ്ധി​ക്കു​ന്നി​ല്ല എ​ന്ന വി​മ​ർ​ശ​ന​വും ശ​ക്​​ത​മാ​ണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ പോയി അദാനി ഉദ്യോഗസ്ഥരെയും എന്‍ഡിഎ നേതാക്കളെയും എന്തിനാണ് കണ്ടത്: മുഖ്യമന്ത്രിയോട് ചോദ്യവുമായി...

0
കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വീണ്ടും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ...

‘അത്തരക്കാർ തെളിക്കുന്ന വഴിയല്ല സിപിഐയുടെ വഴി’; വിമർശനങ്ങൾക്ക് മറുപടിയുമായി ബിനോയ് വിശ്വം

0
കൊച്ചി: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ സാമൂഹ്യമാധ്യമത്തിലൂടെ പ്രതികരണവുമായി സിപിഐ...

വ്യക്തിതാൽപര്യ രാഷ്ട്രീയം ആരോപിച്ച് അലോഷ്യസിനെതിരെ പ്രതിഷേധം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് കനക്കുന്നു

0
കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനിടെ കെഎസ്‌യുവില്‍ ഗ്രൂപ്പ്...

‘ഇതുപോലെ എല്ലാവർക്കും തുണയാകട്ടെ കെഎസ്ആർടിസി’; നിയമ വിദ്യാർത്ഥിയുടെ കുറിപ്പ് വൈറൽ

0
കൊച്ചി: വീട്ടിലേക്കുള്ള യാത്രാമധ്യേ ബസ് മാറി കയറിയ വിദ്യാര്‍ത്ഥിക്ക് സഹായമായി കെഎസ്ആര്‍ടിസി...