മലയാളികളെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടുന്ന നാലംഗ സംഘം പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മംഗളൂരു : മലയാളികളെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടുന്ന നാലംഗ സംഘം മംഗളൂരുവില്‍ പോലീസ് പിടിയില്‍. അറസ്റ്റിലായവരില്‍ രണ്ട് യുവതികളുമുണ്ട്. സൂറത്കല്‍ കൃഷ്ണാപുര റോഡിലെ ബീഡിത്തൊഴിലാളി രേഷ്മ (നീമ-32), ഇന്‍ഷുറന്‍സ് ഏജന്റ് സീനത്ത് മുബീന്‍ (28), ഡ്രൈവര്‍മാരായ അബ്ദുള്‍ ഖാദര്‍ നജീബ് (34), ഇഖ്ബാല്‍ മുഹമ്മദ് (35) എന്നിവരാണ് അറസ്റ്റിലായത്.

നിരവധി മലയാളികള്‍ ഇവരുടെ വലയില്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ട്.  മലയാളിയായ ബസ് ജീവനക്കാരന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് നിരവധി പേര്‍ ഇവരുടെ തട്ടിപ്പിന് ഇരയായതായി അറിയാന്‍ കഴിഞ്ഞത്. നഗ്‌നവീഡിയോ കാണിച്ച്‌ ബസ് ജീവനക്കാരനായ മലയാളിയില്‍നിന്ന് പണം തട്ടുകയും കൂടുതല്‍ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത് . ഫേസ്‌ബുക്ക് വഴി മലയാളികളെ വലയിലാക്കിയാണ് തട്ടിപ്പ് നടത്തുന്നത് .

യുവതികള്‍ വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പരാതിക്കാരനുമായി സൗഹൃദം സ്ഥാപിക്കുകയുണ്ടായി. തുടര്‍ന്ന് രണ്ടുമാസത്തോളം ഫേസ്‌ബുക്കില്‍ ചാറ്റ് ചെയ്തശേഷം യുവതി ഇയാളെ മംഗളൂരുവിലേക്ക് ക്ഷണിച്ചു. ജനുവരി 14-ന് മംഗളൂരുവിലെത്തിയ യുവാവിനെ യുവതികള്‍ ഒരു വീട്ടിലെത്തിച്ചു. അബ്ദുള്‍ ഖാദറും ഇഖ്ബാലും ചേര്‍ന്ന് യുവാവിനെ മര്‍ദിച്ച്‌ വിവസ്ത്രനാക്കി വീഡിയോ ചിത്രീകരിച്ചു . ഈ വീഡിയോ പ്രചരിപ്പിക്കുമെന്നും യുവതികളെ മാനഭംഗപ്പെടുത്തിയെന്ന് പരാതിനല്‍കുമെന്നും ഭീഷണിപ്പെടുത്തി അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടു . യുവാവ് ഭയന്ന് തന്റെ കൈയിലുണ്ടായിരുന്ന 30,000 രൂപ നല്കുകയുണ്ടായി. കൂടുതല്‍ പണം ആവശ്യപ്പെട്ട് വീണ്ടും ഭീഷണി തുടര്‍ന്നതോടെയാണ് പോലീസില്‍ പരാതി നല്കുകയാണ് ഉണ്ടായത്.

തുടര്‍ന്ന് പ്രതികള്‍ താമസിക്കുന്ന കാന കട്ലയിലെ ഫ്ളോറന്റൈന്‍ അപ്പാര്‍ട്ടുമെന്റില്‍നിന്ന് മൊബൈല്‍ ഫോണുകള്‍, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയവ പിടിച്ചെടുത്തു. ഇവരുടെ മൊബൈല്‍ ഫോണില്‍നിന്ന് മറ്റ് ആറുപേരെക്കൂടി ഇത്തരത്തില്‍ പറ്റിച്ചതിന്റെ വീഡിയോകള്‍ പോലീസ് കണ്ടെത്തി. ആറുപേരും കേരളത്തില്‍ നിന്നുള്ളവരാണെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഇതില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ മറൈൻ ആംബുലൻസ് ഒരു വർഷമായി പ്രവർത്തനരഹിതം ; മത്സ്യത്തൊഴിലാളികൾക്ക് ദുരിതം

0
കോഴിക്കോട്: ബേപ്പൂരിൽ കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തിനായുള്ള മറൈൻ ആബുലൻസ് പ്രവർത്തനരഹിതം....

പ്രതിഷേധിക്കാൻ പ്രതിപക്ഷം : പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് മാർച്ച് നടത്തും

0
ഡൽഹി : പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും. വിദ്യാർത്ഥികൾക്കെതിരായ പോലീസ്...

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...

വാഴക്കാട് പോലീസിന്റെ ‘ചാലിയാർ രക്ഷകൻ’ ബോട്ട് പ്രവർത്തനരഹിതം ; ആശങ്കയിൽ നാട്ടുകാർ

0
മലപ്പുറം: ചാലിയാറിൽ വാഴക്കാട് പോലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന 'ചാലിയാർ രക്ഷകൻ' എന്ന ബോട്ട്...