ബംഗളൂരു: ഹണി ട്രാപ്പിലൂടെ യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയ യുവതി അറസ്റ്റില്‍. സ്വകാര്യ സ്‌കൂള്‍ അദ്ധ്യാപികയായിരുന്ന കവിതയാണ് അറസ്റ്റിലായത്. 22കാരനായ യുവാവിന്‍റെ പരാതിയിലാണ് അറസ്റ്റ്.
വൈവാഹിക വെബ്‌സൈറ്റുകളില്‍നിന്ന് ഫോണ്‍ നമ്പര്‍ ശേഖരിച്ചാണ് കവിത യുവാക്കളെ വിളിച്ചിരുന്നത്. വിവാഹ താല്‍പര്യം അറിയിക്കുന്ന യുവതി പിന്നീട് ഇവരുമായി ബന്ധം സ്ഥാപിക്കും. യുവതിയുടെ തന്ത്രത്തില്‍ വീഴുന്നവരുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ഈ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്യും. പിന്നീട് ഈ ദൃശ്യങ്ങള്‍ കാണിച്ച് യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് രീതി.
പണം നല്‍കിയില്ലെങ്കില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാരോപിച്ച് പരാതി നല്‍കുമെന്നാണ് ഭീഷണി. യുവതി നല്‍കിയ പരാതിയില്‍ ഇതിനകം നിരവധി യുവാക്കള്‍ക്കെതിരെ വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ കേസുണ്ട്.
പരാതിക്കാരനായ 22കാരനെ സമാനമായ രീതിയില്‍ വലയിലാക്കിയ കവിത രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ടു. എന്നാല്‍, യുവാവ് പണം നല്‍കാതെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.