ഹണി ട്രാപ്പിലൂടെ യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയ യുവതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: ഹണി ട്രാപ്പിലൂടെ യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയ യുവതി അറസ്റ്റില്‍. സ്വകാര്യ സ്‌കൂള്‍ അദ്ധ്യാപികയായിരുന്ന കവിതയാണ് അറസ്റ്റിലായത്. 22കാരനായ യുവാവിന്‍റെ പരാതിയിലാണ് അറസ്റ്റ്.

വൈവാഹിക വെബ്‌സൈറ്റുകളില്‍നിന്ന് ഫോണ്‍ നമ്പര്‍ ശേഖരിച്ചാണ് കവിത യുവാക്കളെ വിളിച്ചിരുന്നത്. വിവാഹ താല്‍പര്യം അറിയിക്കുന്ന യുവതി പിന്നീട് ഇവരുമായി ബന്ധം സ്ഥാപിക്കും. യുവതിയുടെ തന്ത്രത്തില്‍ വീഴുന്നവരുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ഈ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്യും. പിന്നീട് ഈ ദൃശ്യങ്ങള്‍ കാണിച്ച്‌ യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് രീതി.

പണം നല്‍കിയില്ലെങ്കില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാരോപിച്ച്‌ പരാതി നല്‍കുമെന്നാണ് ഭീഷണി. യുവതി നല്‍കിയ പരാതിയില്‍ ഇതിനകം നിരവധി യുവാക്കള്‍ക്കെതിരെ വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ കേസുണ്ട്.

പരാതിക്കാരനായ 22കാരനെ സമാനമായ രീതിയില്‍ വലയിലാക്കിയ കവിത രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ടു. എന്നാല്‍, യുവാവ് പണം നല്‍കാതെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...