നഗരത്തെ വിറപ്പിച്ച ഹണിട്രാപ്പ് സംഘം ലക്ഷ്യമിട്ടത് ഉന്നത രാഷ്ട്രീയ നേതാവിനെയും

For full experience, Download our mobile application:
Get it on Google Play

കോട്ടയം : നഗരത്തെ വിറപ്പിച്ച ഹണിട്രാപ്പ് സംഘം ലക്ഷ്യമിട്ടത് ഉന്നത രാഷ്ട്രീയ നേതാവിനെയും സ്വര്‍ണക്കട മുതലാളിയെയുമെന്ന് പോലീസ്. ഇവരില്‍ നിന്ന് കോടികള്‍ തട്ടുക എന്ന ലക്ഷ്യത്തോടെ സംഘം പദ്ധതി തയ്യാറാക്കുന്നതിനിടെയാണ് ചിങ്ങവനത്തെ സ്വര്‍ണ വ്യാപാരി കെണിയിലാകുന്നതും പ്രതികള്‍ പോലീസ് പിടിയിലായതും. കേസിലെ മുഖ്യ ആസൂത്രകന്‍ തളിപ്പറമ്പ് കുറ്റിയാട്ടൂര്‍ മയ്യില്‍ നൗഷാദ് (41), ഇയാളുടെ മൂന്നാം ഭാര്യ തൃക്കരിപ്പൂര്‍ എളമ്പച്ചി പുത്തന്‍ പുരയില്‍ ഫസീല (34), ഉദിനൂര്‍ സ്വദേശി അന്‍സാര്‍ (23), അന്‍സാറിന്റെ ഭാര്യ സുമ (30) എന്നിവരെ കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തിരുന്നു. രണ്ടു പ്രതികളായ പ്രവീണിനെയും മുഹമ്മദ് ഹാനിഷിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കോട്ടയത്തെ പ്രമുഖ രാഷ്ട്രീയക്കാരനെ സ്ഥലം ഇടപാടിനെന്ന പേരിലാണ് പ്രതികള്‍ സമീപിച്ചത്. ഹണിട്രാപ്പ് കെണിയൊരുക്കുന്ന സ്ത്രീകളില്‍ ഒരാള്‍ താന്‍ വിധവയാണെന്നാണ് നേതാവിനോട് പറഞ്ഞത്. വീട്ടിലെത്തിയ പ്രതികള്‍ നേരിട്ട് സംസാരിച്ചു. സ്ഥലം വില്പനയ്ക്കായി എത്താന്‍ നിര്‍ദേശിച്ച തീയതിയ്ക്ക് തൊട്ടു മുന്‍പാണ് ഇവര്‍ പിടിയിലായത്. സ്വര്‍ണം വില്‍ക്കാനുണ്ടെന്ന വ്യാജേനയാണ് കോട്ടയം നഗരത്തിലെ സ്വര്‍ണ വ്യാപാരിയെ സംഘം കുടുക്കാന്‍ ശ്രമിച്ചത്. ഫ്ളാറ്റില്‍ എത്താന്‍ പ്രതികള്‍ ആവശ്യപ്പെട്ടെങ്കിലും ജുവലറിയില്‍ നേരിട്ടെത്താന്‍ വ്യാപാരി അറിയിച്ചു. വീണ്ടും രണ്ടു തവണ കൂടി സംഘം ബന്ധപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല.

കുടമാളൂര്‍ സ്വദേശിയും കണ്ണൂരില്‍ കൊലക്കേസ് പ്രതിയുമായ കുപ്രസിദ്ധ ഗുണ്ടയാണ് കേസിലെ പ്രധാന ആസൂത്രകന്‍. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. ബെംഗളൂരുവിലുണ്ടെന്നാണ് സൂചന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...