കൊറ്റനാട്: കുളമ്പ് രോഗ നിയന്ത്രണ പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പയിൻ നാലാം ഘട്ടം കൊറ്റനാട് ഗ്രാമപഞ്ചായത്തിൽ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് പി സാം ഉദ്ഘാടനം ചെയ്തു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ സമയോചിതമായി നടത്തപ്പെടുന്ന ‘ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതി’ യുടെ ഭാഗമായുള്ള കുളമ്പു രോഗ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പയിൻ നാലാം ഘട്ടമാണ് നടത്തുന്നത്. വെറ്ററിനറി സർജൻ ഡോ.ആതിര വി പി, ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർ മായ എസ്, രവി സി വി , രതിനം ജി ആർ, അറ്റന്റൻറ് സജീവ് കുമാർ എന്നിവർ പങ്കെടുത്തു.
ഡിസംബർ 1 തിയതി മുതൽ 21 പ്രവർത്തി ദിവസം സംസ്ഥാനമൊട്ടാകെ നടത്തപ്പെടുന്ന ഈ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൊറ്റനാട് ഗ്രാമപഞ്ചായത്തിൽ എല്ലാ വാർഡ് കളിലും മൃഗാശുപത്രിയുടെ മേൽനോട്ടത്തിലുള്ള വാക്സിനേഷൻ സ്‌ക്വാഡ് നേരിട്ട് ക്ഷീര കർഷകരുടെ വീടുകളിൽ എത്തി പശു, എരുമ, കിടാവുകൾ എന്നിവയ്ക്ക് കുത്തിവെയ്പ്പ് നൽകുന്നതാണ്. പ്രതിരോധ കുത്തിവെയ്പ്പ് തീർത്തും സൗജന്യവും നിർബന്ധിതവുമാണ്. ഈ അവസരം ക്ഷീര കർഷകർ ഉപയോഗപ്പെടുത്തണമെന്ന് അധികൃതര്‍ അറിയിച്ചു.