കുളമ്പ് രോഗ നിയന്ത്രണ പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പയിൻ നാലാം ഘട്ടം

For full experience, Download our mobile application:
Get it on Google Play

കൊറ്റനാട്: കുളമ്പ് രോഗ നിയന്ത്രണ പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പയിൻ നാലാം ഘട്ടം കൊറ്റനാട് ഗ്രാമപഞ്ചായത്തിൽ നടത്തി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രകാശ് പി സാം ഉദ്ഘാടനം ചെയ്തു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ സമയോചിതമായി നടത്തപ്പെടുന്ന ‘ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതി’ യുടെ ഭാഗമായുള്ള കുളമ്പു രോഗ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പയിൻ നാലാം ഘട്ടമാണ് നടത്തുന്നത്. വെറ്ററിനറി സർജൻ ഡോ.ആതിര വി പി, ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർ മായ എസ്, രവി സി വി , രതിനം ജി ആർ, അറ്റന്റൻറ് സജീവ് കുമാർ എന്നിവർ പങ്കെടുത്തു.

ഡിസംബർ 1 തിയതി മുതൽ 21 പ്രവർത്തി ദിവസം സംസ്ഥാനമൊട്ടാകെ നടത്തപ്പെടുന്ന ഈ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൊറ്റനാട് ഗ്രാമപഞ്ചായത്തിൽ എല്ലാ വാർഡ് കളിലും മൃഗാശുപത്രിയുടെ മേൽനോട്ടത്തിലുള്ള വാക്സിനേഷൻ സ്‌ക്വാഡ് നേരിട്ട് ക്ഷീര കർഷകരുടെ വീടുകളിൽ എത്തി പശു, എരുമ, കിടാവുകൾ എന്നിവയ്ക്ക് കുത്തിവെയ്പ്പ് നൽകുന്നതാണ്. പ്രതിരോധ കുത്തിവെയ്പ്പ് തീർത്തും സൗജന്യവും നിർബന്ധിതവുമാണ്. ഈ അവസരം ക്ഷീര കർഷകർ ഉപയോഗപ്പെടുത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...