Sunday, April 13, 2025 2:27 pm

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു ; നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സാധ്യത

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയേക്കും. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത് സര്‍ക്കാര്‍ പരിഗണനയിലാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേരുന്ന യോഗത്തില്‍ ഇത് സംബന്ധിച്ച്‌ തീരുമാനമുണ്ടാകും.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഉള്ളത് മലപ്പുറം ജില്ലയിലാണ്. കൂടാതെ കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നുണ്ട്. പതിനൊന്ന് ജില്ലകളില്‍ ആശുപത്രി കിടക്കകള്‍ 50 ശതമാനത്തിലേറെ നിറഞ്ഞു. രോവ്യാപനം കൂടുതലുള്ള വടക്കന്‍ ജില്ലകളില്‍ കോവിഡ്, കോവിഡ് ഇതര വിഭാഗങ്ങളിലായി സര്‍ക്കാര്‍ ആശുപത്രികളിലെ കിടക്കകളും ഐസിയുകളും നിറയുകയാണ്. മലപ്പുറത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ 72 ശതമാനം കിടക്കകളിലും രോഗികളുണ്ട്. വരും ദിവസങ്ങളില്‍ സാഹചര്യം തുടര്‍ന്നാല്‍ സ്വകാര്യ ആശുപത്രികളെ കൂടുതലായി ആശ്രയിക്കേണ്ടി വരും. പ്രതിദിന മരണസംഖ്യ കുറയാത്തതും ആശങ്കയാണ്.

887 കിടക്കകളുള്ള കാസര്‍കോട് 704-ലും രോഗികളായി, അതായത് 79%. തൃശൂരില്‍ 73 % പാലക്കാട് 66.3 % കോഴിക്കോട് 56 % എന്നിങ്ങനെയുമാണ് രോഗികള്‍. വയനാട്, പത്തനംതിട്ട, എറണാകുളം, ഇടുക്കി. കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ 40 ശതമാനം കിടക്കകളാണ് അവശേഷിക്കുന്നത്. നിലവില്‍ 1.78 ലക്ഷമാണ് ആക്റ്റീവ് കേസുകള്‍. അടുത്തമാസത്തോടെ ഇത് നാലുലക്ഷം വരെ ഉയരാമെന്നാണ് വിലയിരുത്തല്‍.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ശാർങക്കാവ് ദേവീ ക്ഷേത്രത്തിലെ വിഷു ഉത്സവം ഇന്ന് തുടങ്ങും

0
വെൺമണി : ശാർങക്കാവ് ദേവീ ക്ഷേത്രത്തിലെ വിഷു ഉത്സവം ഇന്ന് തുടങ്ങും....

ജില്ലാ തയ്യൽത്തൊഴിലാളി സംഘ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു

0
ചെങ്ങന്നൂർ : ജില്ലാ തയ്യൽത്തൊഴിലാളി സംഘ് (ബിഎംഎസ്) ജില്ലാ സമ്മേളനം...

ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ ഭർത്താവാണ് സർക്കാരിനെ നിയന്ത്രിക്കുന്നത് : ആരോപണവുമായി പ്രതിപക്ഷനേതാവ്

0
ഡൽഹി: ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ ഭർത്താവാണ് സർക്കാരിനെ നിയന്ത്രിക്കുന്നതെന്ന ആരോപണവുമായി...

അയ്യായിരത്തിലധികം എൻഎസ്എസ് കരയോഗങ്ങളിൽ ലഹരിവിരുദ്ധപ്രചാരണം നടത്തി

0
ചങ്ങനാശ്ശേരി : നായർ സർവീസ് സൊസൈറ്റി സംസ്ഥാനത്തൊട്ടാകെയുള്ള കരയോഗങ്ങളിൽ ...