Saturday, May 4, 2024 11:36 pm

പ്രതീക്ഷ പാളി ; ബജറ്റിൽ നെൽക്കൃഷി വികസനത്തിന് നീക്കിവെച്ചത് 95.1 കോടി രൂപ മാത്രം

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : നെല്ലു സംഭരണത്തിന് പ്രത്യേക തുക വകയിരുത്തണമെന്ന ദീർഘകാല ആവശ്യം ബജറ്റിൽ പരിഗണിച്ചില്ലെന്നു മാത്രമല്ല സംഭരണവിലയിൽ വർധന വരുത്തിയിട്ടുമില്ല. സംഭരിച്ച നെല്ലിന്‍റെ പണം കിട്ടാതെ അടുത്ത സീസണിലും കർഷകർ കഷ്ടപ്പെടുമെന്ന് ഉറപ്പായി. നെല്ലു സംഭരണത്തിനു പ്രതിവർഷം കുറഞ്ഞത് 1300 കോടി രൂപ വേണമെന്നിരിക്കെ ബജറ്റിൽ നെൽക്കൃഷി വികസനത്തിനു നീക്കിവെച്ചത് 95.1 കോടി രൂപ മാത്രം. ഇതു നെൽക്കൃഷിയുമായി ബന്ധപ്പെട്ടു നടപ്പാക്കുന്ന വിവിധ പദ്ധതികൾക്കു പോലും തികയില്ല. സർക്കാരിന്റെ സംഭരണ ഏജൻസിയായ സപ്ലൈകോയ്ക്ക് നെല്ലു നൽകിയ കർഷകർക്ക് ഇനിയും പണം നൽകാനുണ്ട്.

പാലക്കാട് ജില്ലയിൽ മാത്രം 92 കോടി രൂപയും സംസ്ഥാനമൊട്ടാകെ 190 കോടി രൂപയുമാണ് കുടിശ്ശിക. ബാങ്കുകളുടെ കൺസോർഷ്യം വഴിയും കേരള ബാങ്കിൽ നിന്നു പ്രത്യേക വായ്പ വഴിയും പണം സംഘടിപ്പിക്കാനുള്ള ശ്രമം യഥാസമയം നടക്കാത്തതിനാലാണു പണം കൈമാറാൻ വൈകിയത്. കേന്ദ്രസർക്കാരിന്‍റെയും സംസ്ഥാന സർക്കാരിന്‍റെയും വിഹിതം ഉൾപ്പെടുത്തി കിലോയ്ക്ക് 28.20 രൂപയ്ക്കാണു നെല്ല് സംഭരിക്കുന്നത്. പക്ഷേ കഴിഞ്ഞ 2 തവണ കേന്ദ്രം വിഹിതം വർധിപ്പിച്ചപ്പോൾ ഇതേ തുക സംസ്ഥാനം തങ്ങളുടെ വിഹിതത്തിൽ നിന്നു കുറയ്ക്കുകയാണു ചെയ്തത്. ഫലത്തിൽ വർധനയുടെ പ്രയോജനം കർഷകർക്കു ലഭിച്ചില്ല.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോപ്പര്‍ വയറുകളും കേബിളുകളും മോഷ്ടിച്ച പ്രതി പിടിയിൽ

0
കോഴിക്കോട്: താമരശ്ശേരി ഈങ്ങാപ്പുഴയിലെ നിര്‍മാണത്തിലിരിക്കുന്ന ഹോട്ടലില്‍ നിന്ന് ഒരു ലക്ഷം രൂപ...

എറണാകുളം ജില്ലയിലെ ഹജ്ജ് തീർഥാടകർക്കുള്ള വാക്സിനേഷൻ ക്യാമ്പ് തിങ്കളാഴ്ച മുതൽ -അറിയേണ്ടതെല്ലാം

0
കൊച്ചി: എറണാകുളം ജില്ലയിലെ ഹജ്ജ് തീർത്ഥാടകൾക്കുള്ള ഈ വർഷത്തെ വാക്സിനേഷൻ ക്യാമ്പ്...

ഒരു സൈക്കിൾ പോലും എനിക്കില്ല, ദാരിദ്ര്യം അറിഞ്ഞാണ് ഞാൻ ജീവിച്ചത്’ : പ്രധാനമന്ത്രി നരേന്ദ്ര...

0
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ട പരസ്യ പ്രചാരണം നാളെ അവസാനിക്കാനിരിക്കെ...

ഹൈക്കോടതി ജസ്റ്റിസുമാര്‍ ശബരിമലയിൽ പരിശോധനക്ക് നേരിട്ടെത്തും

0
കൊച്ചി : ഹൈക്കോടതി ജസ്റ്റിസുമാര്‍ ശബരിമലയിൽ പരിശോധനക്ക് നേരിട്ടെത്തും. സന്നിധാനത്തെ ഗസ്റ്റ്...