തിരുവനന്തപുരം: ലോക്‌നാഥ് ബെഹ്‌റ സ്ഥാനമൊഴിയുന്ന സാഹചര്യത്തില്‍ ടോമിന്‍ തച്ചങ്കരി പുതിയ ഡി.ജി.പിയാവുമെന്ന് സൂചന. പോലീസ് തലപ്പത്തേക്ക് ടോമിന്‍ തച്ചങ്കരിയുടെ പേര് സജീവമായി പരിഗണിക്കുന്നതായിട്ടാണ് വിവരം.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തനിക്കെതിരായ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണം എന്നാവശ്യപ്പെട്ട് തച്ചങ്കരി സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. അന്വേഷണം പൂര്‍ത്തിയായതായാണ് വിവരം. ഡി.ജി.പി സ്ഥാനത്തേക്ക് സര്‍ക്കാര്‍ തീരുമാനിച്ച ഉദ്യോഗസ്ഥരുടെ പട്ടിക കേന്ദ്രത്തിന് മുന്നിലാണ്. ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വൈകാതെ ചുരുക്കപ്പട്ടിക കൈമാറുമെന്നാണ് സൂചന. വിരമിക്കുന്ന ലോക്‌നാഥ് ബെഹ്‌റയെ പോലീസ് ഉപദേശകനായി നിയമിക്കുമെന്നാണ് വിവരം.