പച്ചക്കറി വില വർധനയിൽ ഇടപെടൽ നടത്തുമെന്ന് ഹോർട്ടികോർപ് , ന്യായവിലയ്ക്ക് ഉല്പന്നങ്ങള്‍ നല്‍കും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പച്ചക്കറി വില വർധനയിൽ ഇടപെടൽ നടത്തുമെന്ന് ഹോർട്ടികോർപ്. സ്റ്റോറുകളിൽ ന്യായവിലയ്ക്ക് ഉല്പന്നങ്ങൾ നൽകും. ഓണത്തിന് മുമ്പ് 250 ഗ്രാമശ്രീ സ്റ്റോറുകൾ തുടങ്ങും. കർഷകർക്കുള്ള കുടിശിക ഉടൻ വിതരണം ചെയ്യും. നിലവിൽ കർഷകർക്ക് നൽകാനുള്ളത് 12 കോടിയോളം രൂപയാണ്. കഴിഞ്ഞ ഡിസംബർ വരെ ഉള്ള കുടിശിക കൊടുത്തു കഴിഞ്ഞുവെന്നും ഹോർട്ടി കോർപ് ചെയര്‍മാന്‍ എസ് വേണുഗോപാൽ പറഞ്ഞു. ഇറച്ചിക്കോഴി വിലയ്ക്ക് പിന്നാലെ സാധാരണക്കാരുടെ നടുവൊടിച്ച് പച്ചക്കറിക്കും മീനിനും തീവിലയാണ്. ഭൂരിഭാഗം പച്ചക്കറിക്കും മീനിനും വില ഇരട്ടിയായി. വെളുത്തുള്ളി, ക്യാരറ്റ്, മുരിങ്ങയ്ക്ക, ബീൻസ് എന്നിവയുടെ വില നൂറ് കടന്നു. ഇതര സംസ്ഥാനങ്ങളിലെ കാലാവസ്ഥാ മാറ്റമാണ് പച്ചക്കറി വില കൂടാൻ കാരണം.

സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി. സർക്കാരിന്‍റെ അലംഭാവം കാരണം ജനജീവിതം ദുസഹമായിരിക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. നേരത്തെ ഇറച്ചിക്കോഴിയുടെ വില 260 രൂപയിലെത്തിയെങ്കിൽ ഇപ്പോൾ പച്ചക്കറിക്ക് തീപ്പൊള്ളുന്ന വിലയാണ്. പച്ചമുളകിനും മുരിങ്ങയ്ക്കയ്ക്കും വില ഇരട്ടിയായി വർധിച്ചിരിക്കുകയാണ്. ബീൻസിനും പയറിനും വില കൂടി. ഇഞ്ചി വില ഡബിൾ സെഞ്ചുറി അടിച്ചിരിക്കുകയാണ്. തക്കാളിക്കും വെളുത്തുള്ളിക്കും, ക്യാരറ്റിനും ഉൾപ്പെടെ എല്ലാത്തിനും റെക്കോർഡ് വില വർധനവാണുണ്ടായിരിക്കുന്നത്. പിണറായി സർക്കാർ വിപണിയിൽ ഇടെപടാതെ ജനങ്ങളുടെ നടുവൊടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...