കൊവിഡ് ചികിത്സക്ക് അധികപണം വാങ്ങിയ ആശുപത്രിക്ക് പത്തിരട്ടി തുക പിഴ ചുമത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊവിഡ് സെല്ലില്‍ നിന്നും സ്വകാര്യാശുപത്രിയിലേക്ക് റഫര്‍ ചെയ്ത രോഗിയില്‍ നിന്നും നിയമവിരുദ്ധമായി 1,42,708  രൂപ ഈടാക്കിയ ആശുപത്രിക്ക് അധികമായി ഈടാക്കിയ തുകയുടെ പത്ത് മടങ്ങ് തുക പിഴ ചുമത്തുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍  അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.  നിയമ നടപടി സ്വീകരിക്കാതിരിക്കാന്‍ മതിയായ കാരണമുണ്ടെങ്കില്‍ 15 ദിവസത്തിനകം അറിയിക്കാന്‍ സ്വകാര്യാശുപത്രിക്ക്  നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.  ജില്ലാ കളക്ടറേറ്റില്‍ നിന്നും റഫര്‍ ചെയ്യുന്ന രോഗിയില്‍ നിന്നും എംപാനല്‍ഡ് ആശുപത്രികള്‍ ചികിത്സാചെലവ് ഈടാക്കാന്‍ പാടില്ലെന്നാണ് വ്യവസ്ഥ. എന്നാല്‍ 6 ദിവസത്തെ  ചികിത്സക്ക് പോത്തന്‍കോട് ശുശ്രുത ആശുപത്രി 1,42 708  രൂപ ഈടാക്കി.

വട്ടിയൂര്‍ക്കാവ്  മണ്ണറക്കോണം സ്വദേശി  ബി എച്ച് ഭുവനേന്ദ്രനെയാണ് 2021 മേയ്  12 മുതല്‍ 6 ദിവസം ചികിത്സിച്ചത്.  മകന്‍ ആനന്ദാണ് കമ്മീഷനില്‍ പരാതി നല്‍കിയത്. 142708  രൂപയില്‍ 58695  രൂപ ഇന്‍ഷുറന്‍സില്‍ നിന്നും ഈടാക്കി. 84013 രൂപ രോഗിയില്‍ നിന്നും ഈടാക്കി. ആശുപത്രിയെ  എംപാനല്‍ ചെയ്യാന്‍ മെയ് 14 നാണ് തങ്ങള്‍ അപേക്ഷ നല്‍കിയതെന്നും മേയ് 21 ന് മാത്രമാണ് എംപാനല്‍ ചെയ്ത് കിട്ടിയതെന്നും ആശുപത്രി അധികൃതര്‍  അറിയിച്ചു. എംപാനല്‍  ചെയ്ത് കിട്ടുന്നതിന് മുമ്പ് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം പ്രവേശിക്കപ്പെട്ട രോഗിക്ക് ചികിത്സാ  സൗജന്യം നല്‍കാനാവില്ലെന്നാണ് ആശുപത്രി നിലപാടെടുത്തത്. പി പി ഇ കിറ്റിന്  20675 രൂപയും എന്‍ 95 മാസ്‌ക്കിന് 1950  രൂപയും ഈടാക്കിയിരുന്നു. ഇത് സര്‍ക്കാര്‍ ഉത്തരവിന്റെ ലംഘനമാണെന്ന് ഡിഎംഒ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...