പ്രേതക്കഥയും പീഡനാരോപണവും; പഞ്ചാബിലെ രണ്ട് ക്യാമ്പസുകളിൽ സംഘർഷാവസ്ഥ, ദുരൂഹത നീക്കാൻ അന്വേഷണം

For full experience, Download our mobile application:
Get it on Google Play

ചണ്ഡീ​ഗഢ്: പഞ്ചാബിലെ രണ്ട് സർവകലാശാല ക്യാമ്പസുകളിലുണ്ടായ സംഘർഷത്തിൽ കൂടുതൽവിവരങ്ങൾ പുറത്ത്. രാജ്പുരയ്ക്ക് സമീപത്തെ ചിത്കര സർവകലാശാല, ജലന്ധറിലെ ലവ്ലി പ്രൊഫഷണൽ സർവകലാശാല(എൽപിയു) എന്നിവിടങ്ങളിലുണ്ടായ സംഘർഷങ്ങൾ സംബന്ധിച്ചാണ് ദേശീയമാധ്യമങ്ങൾ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടത്.
സെപ്റ്റംബർ 25-നാണ് ചിത്കര സർവകലാശാല ക്യാമ്പസിൽ വിദ്യാർഥി പ്രതിഷേധവും പിന്നാലെ സംഘർഷവുമുണ്ടായത്. 26,27 തീയതികളിലായി എൽപിയു ക്യാമ്പസിലും വിദ്യാർഥികളുടെ പ്രതിഷേധവും അക്രമസംഭവങ്ങളുമുണ്ടായി.

140 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന ഈ രണ്ട് ക്യാമ്പസുകളിലും വിദ്യാർഥി പ്രതിഷേധത്തിന് കാരണമായത് ചില വ്യാജ പ്രചാരണങ്ങളും സ്ഥിരീകരിക്കാത്ത ലൈം​ഗികാരോപണങ്ങളുമാണെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. വനിതാ ഹോസ്റ്റലിൽ പ്രേതബാധയുണ്ടെന്ന അഭ്യൂഹങ്ങളും ഇതിനുപിന്നാലെ വിദ്യാർഥിനികൾ സുരക്ഷിതരല്ലെന്ന പ്രചാരണവുമാണ് ചിത്കര സർവകലാശാലയിലെ വിദ്യാർഥി പ്രതിഷേധത്തിന് കാരണമായത്. സെപ്റ്റംബർ 23 മുതലാണ് ഹോസ്റ്റലിലെ പ്രേതബാധയെക്കുറിച്ചുള്ള അഭ്യൂഹം ശക്തമായത്.

മൂന്നുവർഷം മുൻപ് ഹോസ്റ്റലിൽ ജീവനൊടുക്കിയ ഒരു വിദ്യാർഥിനിയുടെ പ്രേതം ഹോസ്റ്റലിലുണ്ടെന്നായിരുന്നു അഭ്യൂഹം. ഇതിനിടെ, ചില വിദ്യാർഥിനികൾ സ്പീക്കറിലൂടെ ഭയപ്പെടുത്തുന്ന ചില ശബ്ദങ്ങൾ കേൾപ്പിച്ചതും അഭ്യൂഹങ്ങൾക്ക് ശക്തിപകർന്നു. തുടർന്ന് വാർഡന്റെ നേതൃത്വത്തിൽ മുറികളിലെല്ലാം പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, സെപ്റ്റംബർ 24-ന് പുലർച്ചെ ക്യാമ്പസിലേക്ക് ഒരു ആംബുലൻസ് വന്നതും ഒരു പുരോഹിതൻ ക്യാമ്പസിലെത്തിയതും അഭ്യൂഹങ്ങൾക്ക് ആക്കംകൂട്ടി. ഹോസ്റ്റലിൽ പെൺകുട്ടി ജീവനൊടുക്കിയൊന്നും ഹോസ്റ്റലിലെ ചില വിദ്യാർഥിനികളെ കാണാനില്ലെന്നും സാമൂഹികമാധ്യമങ്ങളിൽ വ്യാജ പ്രചാരണങ്ങളുണ്ടായി. ഇതോടെ വിദ്യാർഥികൾ ഒന്നടങ്കം ക്യാമ്പസിൽ പ്രതിഷേധിച്ചു. പൊലീസും സ്ഥലത്തെത്തി. പിന്നാലെ വിദ്യാർഥികൾ പൊലീസിനെതിരേ തിരിഞ്ഞു. പൊലീസ് വാഹനങ്ങൾ തകർത്തു. ക്യാമ്പസിലെ പല വസ്തുക്കളും അടിച്ചുതകർത്തു. പൊലീസിന് നേരേയും കൈയേറ്റമുണ്ടായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മന്ത്രി ഒ ജെ ജനീഷ് പങ്കുവെച്ച വീഡിയോ പിൻവലിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി എം ബി...

0
പാലക്കാട്: അമിത് ഷായ്ക്കെതിരായ യൂത്ത് കോൺഗ്രസുകാരുടെ പ്രതിഷേധത്തിന്റെ വീഡിയോ മന്ത്രിയും യൂത്ത്...

മരുന്ന് ക്ഷാമമെന്ന വാർത്തകൾ തള്ളി മന്ത്രി; ​’സംസ്ഥാനത്ത് മരുന്ന് ക്ഷാമമില്ല, ചില മരുന്നുകളുടെ കുറവുമാത്രം’

0
മലപ്പുറം: ഒക്ടോബര്‍ പതിനഞ്ചോടെ സംസ്ഥാനത്തെ മരുന്ന് ക്ഷാമം പരിഹരിക്കുമെന്ന് ആരോഗ്യ വകുപ്പ്...

നെയ്യാർ വൈൽഡ് ലൈഫ് സാങ്ച്വറിയിലെ സ്വകാര്യ എസ്റ്റേറ്റിൽ കാട്ടുപോത്തിനെ വെടിവച്ചുകൊന്നു

0
തിരുവനന്തപുരം: പരുത്തിപ്പള്ളി റെയ്ഞ്ചിൽപ്പെട്ട നെയ്യാർ വൈൽഡ് ലൈഫ് സാങ്ച്വറിക്കുള്ളിലെ സ്വകാര്യ...

അമിത് ഷായ്ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ വീഡിയോ തന്റെ ഫെയ്സ്ബുക്ക് പേജിൽനിന്ന് പിൻവലിച്ചതിൽ വിശദീകരണവുമായി മന്ത്രി ഒ.ജെ.ജനീഷ്

0
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ...