പത്തനംതിട്ട : കടുത്തവേനലും ഉഷ്ണതരംഗവും ജില്ലയിലെ കാർഷിക മേഖലയെ സാരമായി ബാധിച്ചു. 839 ഹെക്ടറിലായി 85 ലക്ഷം രൂപയുടെ കൃഷിനാശമുണ്ടായി. 757 കർഷകരുടെ കൃഷി കരിഞ്ഞുണങ്ങി. 42,000 വാഴകൾ ചൂടിൽ നിലംപൊത്തി. നെല്ല്, ജാതി, പച്ചക്കറി, തെങ്ങിൻത്തൈകൾ, റബർത്തൈകൾ, കുരുമുളക് എന്നിവയും നശിച്ചു. അടൂർ, കോന്നി താലൂക്കുകളിലായി ഏത്തവാഴ കർഷകർക്ക് വലിയ നഷ്ടം ഉണ്ടായി. ഓണംവിപണി ലക്ഷ്യമാക്കി കൃഷി തുടങ്ങിയവരും പ്രതിസന്ധിയിലായി. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തവരും ഇക്കൂട്ടത്തിലുണ്ട്. അപ്പർകുട്ടനാട്ടിലാണ് നെൽ കർഷകർക്ക് വലിയ നഷ്ടം. ഒരേക്കർ പാടശേഖരത്തിൽ നിന്ന് 25 മുതൽ 33 ക്വിന്റൽ വരെ നെല്ല് ലഭിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ 15 ക്വിന്റലാണ് ലഭിച്ചത്. അപ്പർകുട്ടനാട്ടിൽ 1800 കർഷർ 4500 ഏക്കറിലാണ് നെൽകൃഷി ചെയ്യുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























