Monday, November 27, 2023 11:05 pm

ഹോട്ടല്‍ വ്യവസായം വന്‍ പ്രതിസന്ധിയില്‍ – വാണിജ്യ സിലണ്ടറുകൾക്കുള്ള ഇൻസന്റീവ് പുനസ്ഥാപിക്കണം ; രാജു അപ്സര

ആലപ്പുഴ : വാണിജ്യ പാചകവാതക സിലിണ്ടറുകൾക്കുള്ള ഇൻസന്റീവ് പുനസ്ഥാപിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ്  രാജു അപ്സര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കമ്പിനികൾ നൽകികൊണ്ടിരുന്ന ഇൻസന്റീവ് പിൻവലിക്കുന്നതോടുകൂടി ഒരു സിലണ്ടറിന് 240 രൂപയോളം വർദ്ധനവ് ഉണ്ടാകും. നിലവിൽ 1780 രൂപക്ക് വാങ്ങുന്ന സിലിണ്ടർ ഇനി രണ്ടായിരം രൂപയിലധികം കൊടുത്തു വാങ്ങേണ്ട അവസ്ഥയാണ് സംജാതമാകുന്നത്. ഇപ്പോൾ തന്നെ ഹോട്ടൽ റസ്റ്റോറന്റ് മേഖല വന്‍ പ്രതിസന്ധിയിലാണ്.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

ഗ്യാസിന് വില വർധിക്കുന്നത്തോടുകൂടി സ്വാഭാവികമായും ഹോട്ടൽ സാധനങ്ങൾക്ക് വില വർധിപ്പിക്കേണ്ടിവരും. അത് വീണ്ടും കച്ചവടത്തെ ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. വാണിജ്യ സിലിണ്ടറുകൾക്ക് നിലവിലുള്ള ടാക്സ്  ഒഴിവാക്കാൻ സർക്കാർ തയ്യാറാകണം. അരിക്കും പച്ചക്കറികൾക്കുമുൾപ്പെടെ ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങൾക്ക് വില വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ ഗ്യാസിന്റെ വിലവർദ്ധനവ് മറ്റൊരു ഇരുട്ടടിയാണ്. ഇൻസെൻ്റീവ് പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാർ എണ്ണക്കമ്പനികൾക്ക് നിർദ്ദേശം നൽകണമെന്ന്  രാജു അപ്സര ആവശ്യപ്പെട്ടു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033   mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നവകേരള സദസ്സിൽ പങ്കെടുത്ത കോൺഗ്രസ്‌ നേതാവിന് സസ്‌പെൻഷൻ

0
മലപ്പുറം: തിരൂരിൽ നവകേരള സദസ്സിൽ പങ്കെടുത്ത കോൺഗ്രസ്‌ നേതാവിനെ പാർടി അംഗത്വത്തിൽ...

6 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം ; വിവരം ലഭിക്കുന്നവർ 112 എന്ന നമ്പറിൽ...

0
കൊല്ലം : ഓയൂരിൽ 6 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പോലീസ്...

കുട്ടിയുടെ അമ്മയ്ക്ക് ഫോൺ കോൾ വന്നത് പാരിപ്പള്ളിയിലെ ഒരു വ്യാപാരിയുടെ ഫോണിൽ നിന്ന് ;...

0
കൊല്ലം : ഓയൂരിൽ 6 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ കുട്ടിയുടെ...

75 വർഷത്തെ ഗവേഷണ മികവ് : സിഎംഎഫ്ആർഐ കോർപറേറ്റ് മൈ സ്റ്റാമ്പും തപാൽ കവറും...

0
കൊച്ചി: എഴുപത്തഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ)...