പൊറോട്ടയ്ക്ക് കൂടുതല്‍ വിലയീടാക്കിയെന്നാരോപിച്ച്‌ ഹോട്ടലുടമയുടെ തല അടിച്ചുപൊട്ടിച്ചു

For full experience, Download our mobile application:
Get it on Google Play

ആറ്റിങ്ങല്‍ : പൊറോട്ടയ്ക്ക് കൂടുതല്‍ വിലയീടാക്കിയെന്നാരോപിച്ച്‌ കാറിലെത്തിയ സംഘം ഹോട്ടലുടമയുടെ തല അടിച്ചുപൊട്ടിച്ചു. ആറ്റിങ്ങല്‍ മൂന്നുമുക്കില്‍ പ്രവര്‍ത്തിക്കുന്ന ജ്യൂസ് സ്റ്റാന്‍ഡ് എന്ന ഹോട്ടലിന്റെ ഉടമ ആറ്റിങ്ങല്‍ മൂന്ന്മുക്ക് ബി.എല്‍ നിവാസില്‍ ഡിജോയിക്കാണ് (34) പരിക്കേറ്റത്. ഇദ്ദേഹത്തെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച പുലര്‍ച്ചെ 12.45-നാണ് സംഭവം. കാറിലെത്തിയ അഞ്ചംഗസംഘം ഹോട്ടലില്‍നിന്നു ഭക്ഷണം കഴിച്ച്‌ പണമടച്ചശേഷം മടങ്ങി. അല്പസമയം കഴിഞ്ഞ് ഈ സംഘം തിരികെ ഹോട്ടലിലെത്തി പൊറോട്ടയ്ക്ക് അമിതവിലയീടാക്കിയെന്നാരോപിച്ച്‌ ഡിജോയിയുമായി വഴക്കുണ്ടാക്കി. ഒരു പൊറോട്ടയ്ക്ക്‌ 12 രൂപയാണ്‌ ഇവിടത്തെ വില. തുടര്‍ന്ന് ക്യാഷ്‌കൗണ്ടറിലായിരുന്ന ഡിജോയിയെ സംഘം കടയ്ക്ക് പുറത്തേയ്ക്ക് വിളിച്ചുകൊണ്ടുപോയി.

ഡിജോയി പോലീസിനെ വിളിക്കാനായി ഫോണെടുത്തപ്പോള്‍ കടയ്ക്കുമുന്നില്‍ അടുക്കിവച്ചിരുന്ന പാലിന്റെ ഡ്രേ എടുത്ത് അക്രമികളിലൊരാള്‍ പിന്നില്‍നിന്നു തലയ്ക്കടിച്ചു. അടികൊണ്ട് നിലത്തുവീണ ഡിജോയിയെ വീണ്ടും മര്‍ദ്ദിച്ചശേഷം സംഘം കാറില്‍ രക്ഷപ്പെട്ടു. ഹോട്ടല്‍ജീവനക്കാരെത്തിയാണ് ഡിജോയിയെ ആശുപത്രിയിലെത്തിച്ചത്. ആറ്റിങ്ങല്‍ പോലീസില്‍ പരാതി നല്‍കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിക്കിം തുരങ്ക ദുരന്തം : അനീഷ് മോഹൻ്റെ മൃതദേഹം നാട്ടിലെത്തിച്ചു

0
കൊച്ചി : സിക്കിമില്‍ ജലവൈദ്യുതപദ്ധതിയുടെ തുരങ്കം തകര്‍ന്നുണ്ടായ അപകടത്തിൽ മരിച്ച അനീഷ് മോഹൻ്റെ...

വീഡിയോ സന്ദേശത്തിന് കാമ്പുള്ള പ്രതികരണങ്ങൾ ; യുവാക്കൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

0
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള സർക്കാരിന്റെ നടപടികളെക്കുറിച്ചുള്ള ഇൻസ്റ്റാഗ്രാം വീഡിയോയ്ക്ക് ലഭിച്ച...

സിജെപി സമരത്തെ പിന്തുണച്ചുള്ള ഐക്യദാർഢ്യ പരിപാടികൾക്കെതിരായ കേസുകൾ പിൻവലിക്കണം : മുഹമ്മദ്‌ റിയാസ്

0
കൊച്ചി : സിജെപി സമരത്തെ പിന്തുണച്ചുള്ള ഐക്യദാർഢ്യ പരിപാടികൾക്കെതിരെയെടുത്ത കേസുകൾ പിൻവലിക്കണമെന്ന്...

രാത്രിയിൽ ഡ്രാഗൺ ഫ്രൂട്ട് പറിക്കാൻ പോവുന്നതിനിടെ കുളത്തിൽ വീണു ; ഗവേഷണ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

0
തൃശൂർ: കാർഷിക സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥി സർവകലാശാലയിലെ കുളത്തിൽ വീണു മരിച്ചു....