സിദ്ദിഖിന്റെ മൊബൈല്‍ ഫോൺ കണ്ടെടുത്തു ; മൃതദേഹം ഉപേക്ഷിച്ച് മടങ്ങുംവഴി ഫോണ്‍ കളഞ്ഞതെന്ന് പ്രതികള്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കൊല്ലപ്പെട്ട ഹോട്ടലുടമ സിദ്ദിഖിന്റെ മൊബൈല്‍ഫോണ്‍ അട്ടപ്പാടിയില്‍ നിന്നും കണ്ടെടുത്തു. പ്രതികളുമായി നടത്തിയ തെളിവെടുപ്പിലാണ് ഒന്‍പതാം വളവില്‍ നിന്നും ഫോണ്‍ കണ്ടെത്തിയത്. മൃതദേഹം കൊക്കയില്‍ ഉപേക്ഷിച്ച് വരുന്നവഴിയാണ് ഫോണ്‍ കളഞ്ഞതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. സിദ്ദിഖിന്റെ കൊലപാതകത്തില്‍ ഫര്‍ഹാനയുടെ ഫോണ്‍വിളിയാണ് പ്രതികളെ കണ്ടെത്താന്‍ പോലീസിന് സഹായകമായത്.

ചെന്നൈയിലേക്ക് പോയ ഫര്‍ഹാന മറ്റൊരാളുടെ ഫോണില്‍ നിന്നും ഒറ്റപ്പാലത്തെ ബന്ധുവിനെ വിളിച്ചതാണ് നിര്‍ണായകമായത്. ഇത് പിന്തുടര്‍ന്നാണ് പോലീസ് പ്രതികളായ മുഹമ്മദ് ഷിബിലി, ഫര്‍ഹാന, ആഷിഖ് എന്നിവരെ കുടുക്കിയത്. ഹണിട്രാപ്പിലൂടെ 5 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തെ ‘ഡി കാസ ഇൻ’ ലോഡ്ജിലെ മുറിയില്‍ വച്ച് സിദ്ദീഖിനെ കൊലപ്പെടുത്തിയത്.

ലോഡ്ജിൽ വച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം കഷ്ണങ്ങളാക്കി അട്ടപ്പാടി ചുരത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. കൊലപാതകം നടത്താന്‍ പ്രതികള്‍ ഉപയോഗിച്ച ഹോട്ടല്‍ ‘ഡി കാസ ഇന്നി’ന് ലൈസന്‍സില്ലെന്ന് അധികൃതര്‍ സൂചിപ്പിച്ചു. കോഴിക്കോട് കോര്‍പറേഷന്‍റെയോ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെയോ അനുമതി ഉണ്ടായിരുന്നില്ല. മലിനജലം ഒഴുക്കിയതിന് കോര്‍പറേഷന്‍ അധികൃതര്‍ മുന്‍പ് ഹോട്ടല്‍ പൂട്ടിച്ചിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...