പത്തനംതിട്ട: ഹോട്ടല്‍ വ്യാപാരിയെ ചതിച്ച് പണവുമായി കടന്നുകളഞ്ഞ ഹോട്ടല്‍ തൊഴിലാളിയെ പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ജില്ലയിലെ ആനവിരട്ടി എന്ന സ്ഥലത്തെ പ്ലാമൂട്ടില്‍ വീട്ടില്‍ സണ്ണി മത്തായിയെയാണ് എറണാകുളം പാലാരിവട്ടത്തുനിന്ന് പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട തനിമ ഹോട്ടല്‍ ഉടമ കെ.കെ. നവാസിന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസിന്റെ നടപടി. കോവിഡ്-19മായി ബന്ധപ്പെട്ട് വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ ക്വാറന്റീന് സെന്ററിലേക്ക് ഭക്ഷണം കൊടുത്ത വകയില്‍ കടയുടമക്ക് കിട്ടേണ്ടിയിരുന്ന മൂന്നരലക്ഷം രൂപ പഞ്ചായത്ത് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് തട്ടിയെടുത്തതിനെതിരെ നല്കിയ പരാതിയിലാണ് അറസ്റ്റ്. എസ്.ഐ രവീന്ദ്രന് നായര്‍, എസ്.സി.പി.ഒമാരായ ബിജു മാത്യു, ജിജു ജോണ്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.