തിരുവനന്തപുരം : സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ അനുവദിക്കുന്നത് സംബന്ധിച്ച കോവിഡ് അവലോകനയോഗം ബുധനാഴ്ച ചേരും. ചൊവ്വാഴ്ച നിശ്ചയിച്ചിരുന്ന യോഗമാണ് മാറ്റിയത്. ഹോട്ടലുകളിലിരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുന്നതുള്‍പ്പെടെ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും.
ടേബിളുകള്‍ തമ്മിലുള്ള അകലം കൂട്ടിയാകും ഹോട്ടലുകളിലിരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി നല്‍കുക. തിയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകില്ലെന്നാണ് സൂചന. മദ്യം വിളമ്പലിന് അനുമതിതേടി ബാറുടമകളും സർക്കാറിനെ സമീപിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ തീരുമാനമുണ്ടായേക്കും.