Wednesday, May 7, 2025 2:14 pm

അടഞ്ഞുകിടക്കുന്ന ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കണo : സെപ്തംബര്‍ 16 മുതല്‍ ജനകീയ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഡൈനിംഗ് ഇല്ലാതെ കഴിഞ്ഞ നാലു മാസമായി അടഞ്ഞുകിടക്കുന്ന ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സെപ്തംബര്‍ 16 മുതല്‍ ജനകീയ പ്രതിഷേധം ആരംഭിക്കുവാന്‍ കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ തീരുമാനിച്ചു. പ്രതിഷേധ സൂചകമായി സെപ്തംബര്‍ 16 മുതല്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ ഉപവാസ സമരവും, ജില്ലാ യൂനിറ്റ് തലത്തില്‍ പ്രതിഷേധ ധര്‍ണ്ണയും സംഘടിപ്പിക്കും.

നിയമസഭ ക്യാന്റീനിലും, കലക്‌ട്രേറ്റ്, പോലിസ്, ആശുപത്രി ക്യാന്റീനുകളിലുമെല്ലാം ആളുകളെ ഇരുത്തി ഭക്ഷണം നല്‍കുമ്ബോള്‍ ഹോട്ടലുകള്‍ക്ക് മാത്രമാണ് അവഗണനയെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് മൊയ്തീന്‍കുട്ടിഹാജിയും, ജനറല്‍സെക്രട്ടറി ജി ജയപാലും വ്യക്തമാക്കി.

സംസ്ഥാനത്തെ എല്ലാ വ്യാപാരമേഖലകളും, വിനോദസഞ്ചാരകേന്ദ്രങ്ങളും തുറന്ന് കൊടുത്തു. പൊതുഗതാഗതസംവിധാനവും ആരംഭിച്ചു. അവിടെങ്ങുമില്ലാത്ത കൊവിഡ് വ്യാപനം ഹോട്ടലുകളില്‍ മാത്രം ഉണ്ടാകുമെന്ന് പറയുന്നതിലെ യുക്തി മനസിലാകുന്നില്ലെന്ന് ഇവര്‍ പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വരുന്നവരും, മറ്റ് യാത്രക്കാരും പാഴ്‌സല്‍ വാങ്ങിക്കഴിച്ചതിനുശേഷം മാലിന്യം പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കുന്നതുമൂലം വലിയ പാരിസ്ഥിതിക പ്രശ്‌നവും നേരിടുന്നു.

നൂറു ദിവസത്തിലേറെയായി ഡൈനിഗ് അനുവദിക്കാത്ത ഹോട്ടലുകള്‍ക്ക് ജിഎസ്ടി, തൊഴില്‍ക്കരം അടക്കമുള്ള നികുതിയടക്കണമെന്ന് നിര്‍ദ്ദേശിച്ച്‌ നോട്ടീസുകള്‍ ലഭിച്ചു തുടങ്ങി. കടുത്ത സാമ്പത്തിക പ്രയാസത്തിലൂടെ കടന്നുപോകുന്ന ഹോട്ടല്‍ മേഖലക്ക് സഹായകരമായ ഒരു പാക്കേജും സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

അടച്ചിടല്‍ തുടരുകയാണെങ്കില്‍ ഹോട്ടലുടമകളുടേയും, തൊഴിലാളികളുടേയും കൂട്ട ആത്മഹത്യക്ക് സംസ്ഥാനം സാക്ഷിയാകേണ്ടിവരുമെന്നും  മൊയ്തീന്‍കുട്ടിഹാജിയും ജി ജയപാലും മുന്നറിയിപ്പു നല്‍കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് മോക് ഡ്രില്‍ ഇന്ന് ; ദുരന്തനിവാരണ അതോറിറ്റി മാര്‍ഗനിര്‍ദേശങ്ങൾ പുറപ്പെടുവിച്ചു

0
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ബുധനാഴ്ച കേരളത്തിലെ 14 ജില്ലകളിലും...

വ്യോമാക്രമണം നടത്തിയതിന് പിന്നാലെ മുംബൈ വിമാനത്താവളത്തില്‍ ബോംബ് ഭീഷണി

0
മുംബൈ: പാക് ഭീകര ക്യാമ്പുകളില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ മുംബൈ...

മോക്ഡ്രില്‍ : ജില്ലയില്‍ ഇന്ധനവിതരണം മുടങ്ങും

0
പത്തനംതിട്ട : സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ നടക്കുന്നതിനാല്‍ ഇന്ന് ...

ദീർഘയുദ്ധം തുടരാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല ; തിരിച്ചടി കഴിഞ്ഞു, ഇനി സമാധാനമാണ് ആവശ്യമെന്ന് തരൂർ

0
തിരുവന്തപുരം: ഹിറ്റ് ഹാർഡ്, ഹിറ്റ് സ്മാർട്ടിന്റെ ആവശ്യമുണ്ടായിരുന്നെന്ന് ശശി തരൂർ എംപി....