ഹോട്ടലിലെ കക്കൂസ് മാലിന്യം ഓടയിലൂടെ ഒഴുക്കി : കുമ്പഴയിലെ ന്യൂ ഹോട്ടല്‍ ഗ്രീന്‍ ലാന്‍ഡ് നഗരസഭ അടപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കുമ്പഴ : കുമ്പഴയില്‍ ഹോട്ടലില്‍ നിന്നുള്ള കക്കൂസ് മാലിന്യം ഓടയിലൂടെ ഒഴുക്കിയ സംഭവത്തില്‍ വ്യാപാരികളുടെ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് നഗരസഭാ ആരോഗ്യ വിഭാഗം അധികൃതര്‍ കുമ്പഴ – കോന്നി റോഡില്‍  പ്രവര്‍ത്തിക്കുന്ന ന്യൂ ഹോട്ടല്‍ ഗ്രീന്‍ ലാന്‍ഡ് താത്കാലികമായി അടപ്പിച്ചു. ഇന്ന് രാവിലെയാണ് മാലിന്യവും മലിനജലവും സമീപത്തെ കടകളുടെ മുന്നിലൂടെയും റോഡിലേക്കും ഒഴുകിയെത്തിയത്. ഇതുവഴി കടന്നുപോയ യാത്രക്കാർ മാലിന്യത്തിൽ ചവിട്ടുകയും പ്രദേശത്ത് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെടുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ചാണ് വ്യാപാരികൾ രംഗത്തെത്തിയത്. രാത്രി സമയങ്ങളിലും മഴയുള്ളപ്പോഴും മാലിന്യം ഓടയിലൂടെ ഒഴുക്കിവിടുന്നത് ഇവിടെ പതിവാണെന്ന് സമീപത്തെ വ്യാപാരികൾ പറയുന്നു. കുമ്പഴയിലെ ഓടകളിലെ മലിനജലം അച്ചന്‍കോവിലാറിലേക്കാണ് ഒഴുകിയെത്തുന്നത്. ഇതേ ഓടയില്‍ കക്കൂസ് മാലിന്യം കലര്‍ന്നത്തോടെ ജനങ്ങള്‍ക്ക് ഗുരുതരമായ പകര്‍ച്ചവ്യാധി ഭീഷണിയും ഉയര്‍ന്നിരുന്നു.

കക്കൂസ് മാലിന്യം ഓടയിലേക്ക് ഒഴുക്കിവിടുന്നതുമായി ബന്ധപ്പെട്ട് മുന്‍പും ഹോട്ടലുടമയോട് ജനങ്ങള്‍ പരാതി പറഞ്ഞിരുന്നു. എന്നിട്ടും നടപടിയുണ്ടായില്ല. മാലിന്യത്തിന്റെ ദുര്‍ഗന്ധം കാരണം മറ്റുള്ള സ്ഥാപനങ്ങളിലേക്കും ആളുകള്‍ക്ക് കയറുവാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. ഇതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ നഗരസഭയ്ക്ക് പരാതി നല്‍കുകയും തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗവും ജനപ്രതിനിധികളും സ്ഥലത്തെത്തി പരിശോധന നടത്തി ഹോട്ടല്‍ താത്കാലികമായി അടച്ചുപൂട്ടുകയും ചെയ്തത്. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സജിനി മോഹൻ, കൗൺസിലർമാരായ എം.എൻ. വിജയരാജൻ, നജീം രാജൻ, ജോജി സാമുവൽ, ബിജിമോൾ മാത്യു, സി.പി.എം. ലോക്കൽ കമ്മിറ്റി സെക്രട്ടറി അശോക് കുമാർ, കോൺഗ്രസ് മണ്ഡലം കമ്മിറ്റി അംഗം റെജി മൂലമുറിയിൽ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ശുചീകരണ തൊഴിലാളികൾ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുരേഷ് ബാബുവിനെ നീക്കിയ സംഭവം : നടപടികൾക്ക് വേഗത്തിലായത് കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലോടെയെന്ന് സൂചന

0
പാലക്കാട് : ഇ.എൻ. സുരേഷ് ബാബുവിനെ സി.പി.എം. പാലക്കാട് ജില്ലാസെക്രട്ടറിസ്ഥാനത്തുനിന്ന് നീക്കിയത്...

രാഹുലിന്റെ കേരളത്തിലെ വിജയം നിയമവിരുദ്ധമാണോ? വിമർശനവുമായി ബിജെപി

0
ന്യൂഡൽഹി : മുഖ്യ തിരഞ്ഞെടുപ്പുകമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് തിരഞ്ഞെടുപ്പുകമ്മിഷനിലേക്ക് ഇന്ത്യസഖ്യം...

ഹർമൻപ്രീത് കൗറിന് പിൻഗാമി ; സ്മൃതി മന്ദാന ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ

0
മുംബൈ : ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി സ്മൃതി...

ആർ.ബി.ഐ. പണനയ പ്രഖ്യാപനം ഇന്ന്

0
മുംബൈ : റിസർവ് ബാങ്കിന്റെ ഒക്ടോബറിലെ പണനയ പ്രഖ്യാപനം ബുധനാഴ്ച. തിങ്കളാഴ്ച...